ആലംകോട് പഞ്ചായത്തില്‍ കേരളോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബര ജാഥ.
പൊന്നാനി: ആലംകോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കേരളോത്സവത്തിന് ആവേശകരമായ തുടക്കം. ചങ്ങരംകുളത്ത് നടന്ന വിളംബര ജാഥ നാടന്‍ കലാരൂപങ്ങളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. 15 വരെ വിവിധ വേദികളിലായി നടക്കുന്ന കേരളോത്സവത്തില്‍ കലാ, കായിക മത്സരങ്ങളിലായി 500ത്തോളം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും.
കുടുംബശ്രീ, ഹരിതകര്‍മ സേന, ലയണ്‍സ് ക്ലബ്, ട്രോമ കെയര്‍, എന്‍എസ്എസ് വോള ണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. ചങ്ങരംകുളത്ത് നടന്ന ജാഥ ജില്ലാ പഞ്ചായത്ത് അംഗം അഷ്ഹര്‍ പെരുമുക്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുബൈര്‍ ഉദിനുപറമ്പ്, സ്ഥിരം സമിതി അധ്യക്ഷന്‍ ഫവാസ് മാളിയേക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സജ്ന ഫിറോസ്, പഞ്ചായത്ത് സെക്രട്ടറി സുതന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Kerala Festival Nattuvishesham DistrictNews DeepikaNews