കേരളപ്പിറവിയോടനുബന്ധിച്ച് സെന്റ് ജോൺസ് കോളജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷം ഡോ. ഡി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: കേരളപ്പിറവിയോടനുബന്ധിച്ച് സെന്റ് ജോൺസ് കോളജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഭരണഭാഷാവാരാഘോഷത്തിന് തുടക്കമായി. കവിയും അധ്യാപകനുമായ ഡോ. ഡി. അനിൽകുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഇതിനോടനുബന്ധിച്ച് പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. നിഷ തോമസ് നിർവഹിച്ചു.
പരിപാടിയിൽ മലയാളവിഭാഗം മേധാവി സോനു എൽ. ജോൺസൺ, ലൈബ്രേറിയൻ ഡോ. റബേക്ക റെയ്ച്ചൽ, പുസ്തകലോകം ചെയർമാൻ നൗഷാദ്, മലയാളവിഭാഗം അധ്യാപകൻ ഡോ. എൽ. വിനോദ് , മലയാളം അസോസിയേഷൻ സെക്രട്ടറി എ. അതുല്യ, പ്രോഗ്രം കോ- ഓർഡിനേറ്റർ വാണിപ്രസാദ് എന്നിവർ പ്രസംഗിച്ചു.
Tags :