എസ്. ഉഷകുമാരി ഉദ്ഘാടനം ചെയ്യുന്നു.
പാറശാല: പാറശാല പഞ്ചായത്തിന്റെയും യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്നുവന്ന കേരളോത്സവത്തിനു സമാപനമായി. പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ നടന്ന സമാപന സമ്മേളനവും പുരസ്കാര വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷകുമാരി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പവതിയാന്‍വിള സുരേന്ദ്രന് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. താര, ബ്ലോക്ക് പഞ്ചായത്ത് അംഗം വിനിത കുമാരി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. സുനില്‍, വി. സുനില്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങളായഎം. ഗോപകുമാര്‍, എസ്. ഷീജ, വി.ജെ. ശ്രീനി, പ്രിയ ജാസ്മിന്, ഡി.ടി. ഷീജ, അമ്പിളി, ജെ. രാജി, ടി. കുമാര്‍, വിജിമോള്‍, ശാലിനി, കെ. രാജി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : concluded. Nattuvishesham Districtnews