x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎ​ച്ച്ആ​ര്‍​എ ജി​ല്ലാ സ​മ്മേ​ള​നം പ​ത്തി​ന് തൊ​ടു​പു​ഴ​യി​ല്‍

വെബ്ഡെസ്ക്
Published: November 7, 2026 10:09 PM IST | Updated: November 7, 2026 10:09 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: കേ​ര​ള ഹോ​ട്ട​ല്‍ ആ​ൻഡ് റ​സ്റ്റ​റന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​ന​വും കാ​രു​ണ്യ സു​ര​ക്ഷാ​ ഫ​ണ്ട് വി​ത​ര​ണ​വും പ​ത്തി​നു വൈ​കു​ന്നേ​രം നാ​ലി​ന് മ​ര്‍​ച്ച​ന്‍റ്സ് ട്ര​സ്റ്റ്ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ടും​ബ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 10 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് സീ​നാ​യി ഹോ​ട്ട​ല്‍ ഉ​ട​മ​യാ​യി​രു​ന്ന ഇ.​എം.​ ചാ​ക്കോ​യു​ടെ കു​ടും​ബ​ത്തി​ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് കൈ​മാ​റും. മു​ന്‍ മ​ന്ത്രി പി.​ജെ.​ ജോ​സ​ഫ്, പ​ദ്മ​വി​ഭൂ​ഷ​ണ്‍ പി.​ നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. വി​വി​ധ മ​ത്സ​രപ​രീ​ക്ഷ​ക​ളി​ല്‍ വി​ജ​യി​ച്ച​വ​രെ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ആ​ദ​രി​ക്കും.

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ല​ഹ​രി​വി​രു​ദ്ധ​ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​എ​ല്‍​എ​മാ​രാ​യ റോ​യി കെ.​ പൗ​ലോ​സ്, സി​റി​യ​ക് തോ​മ​സ്, സേ​നാ​പ​തി വേ​ണു, എ​ഫ്.​ രാ​ജ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​ ദീ​പ​ക്, സം​ഘ​ട​ന സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​എം.​ആ​ര്‍.​ റ​സാ​ഖ്, ട്ര​ഷ​റ​ര്‍ സി.​ ബി​ജു​ലാ​ല്‍, കൗ​ണ്‍​സി​ല​ര്‍ കെ.​ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​മാ​ത്യു, ബി​ജെ​പി നോ​ര്‍​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ രാ​ജേ​ഷ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ സ​ലിം​കു​മാ​ര്‍, വ​നി​താ​വിം​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​യ സു​നി​ല്‍, ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ്, ജി​ല്ലാ ട്ര​ഷ​റ​ര്‍ പി.​എം.​ ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ജോ​സ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ്, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഗി​രീ​ഷ്‌​കു​മാ​ര്‍, ദീ​പ​ക് പി.​ ജോ​ണ്‍, മാ​ത്യു വി.​ മു​ള​ഞ്ഞ​നാ​ല്‍, ജോ​സ് മ​രി​യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : District Conference Nattuvishesham DistrictNews DeepikaNews KHRA

Recent News

Corehub Up