ഇളങ്ങുളത്ത് അടുക്കളത്തോട്ട പഠനപരിപാടി പച്ചക്കറി വിത്ത് കൈമാറി എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
ഇളങ്ങുളം: എലിക്കുളം പഞ്ചായത്ത് കൃഷിഭവൻ, ഇൻഫാം, ഗ്രാമസഭ എന്നിവ ചേർന്ന് ഇളങ്ങുളത്ത് അടുക്കളത്തോട്ട നിർമാണത്തെക്കുറിച്ച് പഠനപരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് പച്ചക്കറി വിത്ത് കൈമാറി ഉദ്ഘാടനം ചെയ്തു. ഇളങ്ങുളം സെന്റ് മേരീസ് പള്ളി വികാരി ഫാ. ഡാർവിൻ വാലുമണ്ണേൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജോഷി കെ. ആന്റണി മുഖ്യപ്രഭാഷണവും അസിസ്റ്റന്റ് കൃഷി ഓഫിസർ എ.ജെ. അലക്സ് റോയ് പദ്ധതി വിശദീകരണവും നടത്തി.
മറിയമ്മ തച്ചിലേടത്ത്, ജയിംസ് വെള്ളാപ്പള്ളിൽ, ബിനു ഇല്ലിക്കൽ, അജി ചെങ്ങളത്ത്, ഫിലിപ്പ് മാത്യു കണയങ്കൽ, സെബാസ്റ്റ്യൻ ചുക്കനാനിക്കൽ, ലീന ജയിംസ് വെള്ളാപ്പള്ളിൽ, ഷീബ പുത്തൂർ, ആൻസി ഫിലിപ്പ് കണയങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. റിട്ടയേർഡ് അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.വി. വിജയപ്പൻ ക്ലാസ് നയിച്ചു. സ്ഥലംമാറിയ കൃഷി ഓഫിസർ കെ. പ്രവീണിന് യാത്രയയപ്പ് നൽകി.
Tags : Kitchen Garden Study Program Nattuvishesham DistrictNews