x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം - കോ​ട്ട​യം മെ​മു എ​റ​ണാ​കു​ളം വ​രെ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം

വെബ് ഡെസ്ക്
Published: October 31, 2026 12:13 AM IST | Updated: October 31, 2026 12:13 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം/​ക​ടു​ത്തു​രു​ത്തി : കൊ​ല്ലം-​കോ​ട്ട​യം മെ​മു എ​റ​ണാ​കു​ള​ത്തേ​ക്ക് നീ​ട്ടും. സ​മ​യ​ക്ര​മ​വും സ്റ്റോ​പ്പു​ക​ളും തീ​രു​മാ​ന​മാ​യി. ഇ​തു സം​ബ​ന്ധി​ച്ച് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​ന​മു​ണ്ടാ​കും. കൊ​ല്ലം–​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ കോ​ട്ട​യം വ​ഴി യാ​ത്ര ചെ​യ്യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന യാ​ത്രാ​ദു​രി​ത​ത്തി​ന് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കും. വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ വേ​ണാ​ട് എ​ക്സ്പ്ര​സി​ലെ അ​തി​രൂ​ക്ഷ​മാ​യ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നും എ​റ​ണാ​കു​ളം മു​ത​ൽ കൊ​ല്ലം വ​രെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് അ​ധി​ക യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് കൊ​ല്ലം–​കോ​ട്ട​യം മെ​മു സ​ർ​വീ​സ് എ​റ​ണാ​കു​ളം വ​രെ നീ​ട്ടാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച​ത്.

പു​തി​യ സ​ർ​വീ​സി​ന്‍റെ സ​മ​യ​ക്ര​മ​വും സ്റ്റോ​പ്പു​ക​ളും തീ​രു​മാ​നി​ച്ച് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ഫ​യ​ലി​ൽ ഒ​പ്പു​വ​ച്ചു. തി​ങ്ക​ളാ​ഴ്ച ട്രെ​യി​ൻ സ​ർ​വീ​സ് ഔ​ദ്യോ​ഗി​ക​മാ​യി നോ​ട്ടി​ഫൈ ചെ​യ്യും. ഏ​റ്റു​മാ​നൂ​ർ, കു​റു​പ്പ​ന്ത​റ, വൈ​ക്കം റോ​ഡ്, പി​റ​വം റോ​ഡ്, കാ​ഞ്ഞി​ര​മ​റ്റം, തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് പു​തി​യ മെ​മു​വി​ന് സ്റ്റോ​പ്പ്. കൊ​ല്ല​ത്തു​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.40ന് ​പു​റ​പ്പെ​ട്ട് എ​റ​ണാ​കു​ള​ത്തേ​ക്കും എ​റ​ണാ​കു​ള​ത്തു​നി​ന്ന് വൈ​കു​ന്നേ​രം 5.25ന് ​പു​റ​പ്പെ​ട്ട് കൊ​ല്ല​ത്തേ​ക്കു​മാ​ണ് സ​ർ​വീ​സ്.

Tags :

Recent News

Corehub Up