പി.സി. വിഷ്ണുനാഥ്
ഓച്ചിറ: നൂറ്റാണ്ടിനു മുകളിൽ പാരമ്പര്യമുള്ള അനുഷ്ഠാനകലയായ ഓച്ചിറക്കളിക്ക് കേരള ഫോക്ലോർ അക്കാദമിയുടെ അംഗീകാരം നൽകുമെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറയിൽ നടത്തിയ സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സി.ആർ. മഹേഷ് എംഎൽഎയുടെ നേതൃത്വത്തിൽ, ക്ഷേത്ര ഭരണസമിതി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് അംഗീകാരം ലഭിക്കുന്നത്. ഓച്ചിറക്കളിയെ അക്കാദമിയുടെ അംഗീകൃത നാടൻകലാരൂപങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി ക്ഷേത്ര ഭരണസമിതിയുടെ വിശദമായ അപേക്ഷ, എംഎൽഎയുടെ ശുപാർശക്കത്ത്, അനുബന്ധരേഖകൾ എന്നിവയോടെ അക്കാദമിക്ക് രണ്ടു മാസം മുൻപ് കൈമാറിയിരുന്നു. തുടർന്ന് ഓച്ചിറക്കളിയുടെ ചരിത്രം, പൈതൃകം, ആധികാരിക ചരിത്രരേഖകൾ, പാശ്ചാത്യരുൾപ്പെടെയുള്ള സാമൂഹിക-നരവംശ ശാസ്ത്രജ്ഞരുടെ പ്രബന്ധങ്ങൾ, എന്നിവയടങ്ങുന്ന പ്രോജക്ട് - പഠന റിപ്പോർട്ടുകളും അക്കാദമിക്കു സമർപ്പിച്ചിരുന്നു.
Tags : nattu vishesham local news Folklore Academy grant recognition