പ്രതീകാത്മക ചിത്രം
കൊല്ലം : അഞ്ചുദിവസം നീളുന്ന 65-ാ മത് ജില്ലാ സ്കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാകും. കൊല്ലം നഗരത്തിലെ തേവള്ളി ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പ്രധാന വേദി ഒരുക്കിയിരിക്കുന്നത്.
നഗരത്തിലെ 15 വേദികളില്‍ 276 ഇനങ്ങളിലായി 8000 മത്സരാര്‍ഥികള്‍ പങ്കെടുക്കും. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രധാന പന്തല്‍ ഈ കലോത്സവത്തിന്റെ പ്രത്യേകതയാണ്. രണ്ടായിരത്തിലധികം പേര്‍ക്ക് ഇരിക്കുവാനുള്ള സൗകര്യവും പ്രധാന വേദിയില്‍ തയാറാക്കിയിട്ടുണ്ട്.
നാളെ രാവിലെ രചന മത്സരങ്ങള്‍ ആരംഭിക്കും. ഗവ.മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍, സോപാനം ഓഡിറ്റോറിയം, ഗവ.ടൗണ്‍ യുപിഎസ്, ക്രിസ്തുരാജ് എച്ച്എച്ച്എസ്, ബാലികാ മറിയം എല്‍പിഎസ് പട്ടത്താനം, സെന്റ് ജോസഫ് കോണ്‍വെന്റ് എച്ച്എച്ച്എസ്, വിമലഹൃദയ ഗേള്‍സ് എച്ച്എച്ച്എസ്, ക്രേവന്‍ എല്‍എംഎസ്എച്ച്എസ്, സെന്റ് ആന്റണീസ് യുപിഎസ് വാടി, എന്നിവിടങ്ങളിലാണ് മറ്റു വേദികള്‍ സജ്ജമാക്കിയിട്ടുള്ളത്.
നാളൈ രാവിലെ 8.30 ന് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്. ഷാജി പതാക ഉയര്‍ത്തും. വൈകുന്നേരം മൂന്നിന് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. മേയര്‍ എ.കെ. ഹഫീസ് അധ്യക്ഷത വഹിക്കും. എന്‍. പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ വിഷ്ണു മോഹന്‍, കെ.എന്‍. ബാലഗോപാല്‍, എം.എം. നസീര്‍, സി. അജയപ്രസാദ് എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവിയും മുഖ്യാതിഥികളായി പങ്കെടുക്കും. ഡിസംബര്‍ നാലിന് സമാപന സമ്മേളനം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി മേയര്‍ ഡോ. കരുമാലില്‍ ഉദയ സുകുമാരന്‍ അധ്യക്ഷത വഹിക്കും.
എംഎല്‍എമാരായ സി.ആര്. മഹേഷ്, ജ്യോതി കുമാര്‍ ചാമക്കാല, ബി.ബി. ഗോപകുമാര്‍, ഉല്ലാസ് കോവൂര്‍, കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.എസ് ഗോപകുമാര്‍ വിവിധ സംഘടന നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.
പൊതു സ്ഥലങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഒഴിവാക്കിയും ഗ്രീന്‍ ഫോട്ടോകള്‍ പൂര്‍ണമായും പാലിച്ചുമുള്ള പ്രചാരണ മാധ്യമങ്ങളാണ് തയാറാക്കിയിട്ടുള്ളതെന്നും. എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്. ഷാജി, പബ്ലിസിറ്റി കണ്‍വീനര്‍ സക്കറിയ മാത്യു നല്ലില, ജോയിന്റ് കണ്‍വീനര്‍ പി.ടി. ശ്രീകുമാര്‍, എസ്. സന്തോഷ് കുമാര്‍, എസ്. രാധാകൃഷ്ണപിള്ള, സജീവ് കുമാര്‍, മാജിതാ വാഹിദ്, ഷഫീഖ് റഹ്മാന്, അഹമ്മദ് ഉഖൈല്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Arts Festival nattu vishesham local news