x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"എം​എ​ല്‍​എ പ​ഞ്ചാ​യ​ത്തി​ലേ​ക്ക്' പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

വെബ്ഡസ്ക്
Published: November 29, 2026 07:16 AM IST | Updated: November 29, 2026 07:16 AM IST

എം​എ​ല്‍​എ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് എന്ന പ​രി​പാ​ടി​യി​ല്‍ സി. ​അ​ജ​യ പ്ര​സാ​ദ് എം​എ​ല്‍​എ പ​രാ​തി സ്വീ​ക​രി​ക്കു​ന്നു.

കു​ള​ത്തൂ​പ്പു​ഴ: ജ​ന​ങ്ങ​ളു​ടെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളും പ​രാ​തി​ക​ളും നേ​രി​ല്‍ സ്വീ​ക​രി​ക്കു​വാ​നും പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ ആ​വി​ഷ്‌​ക​രി​ച്ച എം​എ​ല്‍​എ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ​രി​പാ​ടി കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

റോ​ഡു​ക​ള്‍, ക​ലു​ങ്ക്, പ​ട്ട​യം, വ​ന്യ​മൃ​ഗ ശ​ല്യം, കു​ടി​വെ​ള്ള പ്ര​ശ​്നം, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ല്‍ പ്ര​ശ്നം, അ​പ​ക​ട​ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ള്‍ മു​റി​ക്കു​ക തു​ട​ങ്ങി ചെ​റു​തും വ​ലു​തു​മാ​യ ഒ​ട്ടേ​റെ​പ​രാ​തി​ക​ളും വി​ക​സ​ന​പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ച​ര്‍​ച്ച​ക്ക് വ​ന്ന​ത്. കു​ള​ത്തൂ​പ്പു​ഴ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം നി​ര്‍​മാ​ണം പ​ണം​ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.

റോ​സ്മ​ല​യി​ല്‍​നി​ന്ന് താ​മ​സം​മാ​റി​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​നം വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വ​നം മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ കാ​ട്ടു​പോ​ത്ത് ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കാ​ന്‍ സി​സി​എ​ഫി​ന് നി​ര്‍​ദേ​ശം ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു.

വി​ല്ലു​മ​ല ട്രൈ​ബ​ല്‍ സ്‌​കൂ​ളി​ലെ ഡി​ജി​റ്റ​ല്‍ ക്ലാ​സ് റൂ​മി​ന് ലാ​പ് ടോ​പ് ഉ​ള്‍​പ്പെ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്ത​ല ഇ​ട​പെ​ട​ല്‍ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് എം. ​സൈ​ന​ബ ബീ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു എ​ബ്ര​ഹാം, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം റീ​ന ഷാ​ജ​ഹാ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്.​എ​ല്‍. ടോം, ​ആ​നി ടോം, ​സു​ല​ഭ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​ഭി​ലാ​ഷ് കു​മാ​ര്‍, റം​സാ​ന സ​ജി​ന്‍, വി​ദ്യ​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : MLA to the Panchayat nattu vishesham local news programme organized

Recent News

Corehub Up