പുനലൂർ താലൂക്ക് സമാജം സ്കൂളിലാരംഭിച്ച പവർ ബ്രിഗേഡ് ക്യാമ്പ് പുനലൂർ മുനിസിപ്പൽ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പുനലൂര്‍ :താലൂക്ക് സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പവര്‍ ബ്രിഗേഡ് ക്യാമ്പിന് തുടക്കമായി. സ്വപ്നച്ചിറകുകള് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ക്യാമ്പ് പുനലൂര്‍ മുനിസിപ്പല്‍ ചെയര്മാന് എം.എ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.
പൊതു വിദ്യാഭ്യാസ വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. സ്കൂള്‍ പിടിഎ പ്രസിഡന്റ് എന്‍. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.