തലപ്പുഴ ഗവ. യുപി സ്കൂളില്‍ തവിഞ്ഞാല്‍ പഞ്ചായത്തുതല ഗോത്ര ഫെസ്റ്റ് ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
തവിഞ്ഞാല്‍: ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിച്ച് തനത് ഗോത്രകലകളും സംസ്കാരവും സംരക്ഷിക്കുന്നതിന് പഞ്ചായത്ത് ഗോത്ര ഫെസ്റ്റ് സംഘടിപ്പിച്ചു. തലപ്പുഴ ഗവ.യുപി സ്കൂളില്‍ ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അന്യംനിന്നുപോകുന്ന പരമ്പരാഗത കലാരൂപങ്ങള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വളര്‍ത്താനും സാംസ്കാരിക ഐക്യം ഊട്ടിയുറപ്പിക്കാനും ഫെസ്റ്റ് സഹായകമാകുമെന്ന് അവര്‍ പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന് അധ്യക്ഷത വഹിച്ചു. ഊര് മൂപ്പന്മാരായ സി.പി. രാജന്, പി.ആര്. ചന്ദ്രന്, സംസ്ഥാന കായികമേളയില്‍ ഹൈജംപില്‍ വെള്ളി മെഡല്‍ നേടിയ അമന്യ മണി എന്നിവരെ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എല്‍സി ജോയ്, വി.കെ. ശശികുമാര്‍, വാര്‍ഡ് അംഗങ്ങളായ ഷഹീറ ഹുസൈന്, ലൈജി തോമസ്, ലത ബാലന്, പി.ആര്. സുരേഷ്, മുജീബ് റഹ്മാന്, ടി.സി. രാധ, അനിഷ സുരേന്ദ്രന്, ടിഇഒ കെ.കെ. ഷിജി, അധ്യാപകര്‍, രക്ഷിതാക്കള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.സ്കൂള്‍തല ഗോത്ര ഫെസ്റ്റില്‍നിന്ന് തെരഞ്ഞെടുത്ത 160 വിദ്യാര്‍ഥികള്‍ ഫെസ്റ്റില്‍ പങ്കെടുത്തു. പണിയ, ഇരുള നൃത്തം, മംഗലംകളി, മലപ്പുലയ ആട്ടം, പളിയ നൃത്തം തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടന്നു.
Tags : Panchayat-level tribal nattu vishesham local news Panchayat-level tribal fest organized in