x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

വെബ്ഡസ്ക്
Published: November 29, 2026 08:38 AM IST | Updated: November 29, 2026 08:38 AM IST

ക്ഷീ​ര​വി​ക​സ​ന-​മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗം.

ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ക്ഷീ​ര​മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ പ​ദ്ധ​തി​ക​ളി​ല്‍ അ​ധി​ക തു​ക അ​നു​വ​ദി​ച്ച് ആ​നു​കൂ​ല്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്ന് ക്ഷീ​ര​വി​ക​സ​ന-​മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ.

ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് വി​വി​ധ വ​കു​പ്പു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തി​ന് ഗ​വ.​റ​സ്റ്റ് ഹൗ​സി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.ജി​ല്ല​യി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​രെ നേ​രി​ല്‍​ക്ക​ണ്ട് അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ള്‍ മു​ഖ്യ​മ​ന്ത്രി, ക്ഷീ​ര​വി​ക​സ​ന, കൃ​ഷി മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്തി​യ​ത്.

ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ എം​എ​സ്ഡി​പി പ​ദ്ധ​തി​യി​ല്‍ തൊ​ഴു​ത്ത് നി​ര്‍​മാ​ണം, യ​ന്ത്ര​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ​യ്ക്ക് കൂ​ടു​ത​ല്‍ തു​ക വ​ക​യി​രു​ത്താ​ന്‍ അ​ധി​ക ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​നും ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി കൂ​ടു​ത​ല്‍ തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​ന്‍റെ​യും സം​സ്ഥാ​ന ക​ന്നു​കാ​ലി വി​ക​സ​ന ബോ​ര്‍​ഡി​ന്‍റെ​യും ഫാ​മു​ക​ളി​ല്‍​നി​ന്ന് ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് പ​ശു​ക്ക​ളെ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ തീ​രു​മാ​നി​ക്കും. ക്ഷീ​ര​മേ​ഖ​ല​യ്ക്ക് ന​ല്‍​കു​ന്ന പ​ലി​ശ സ​ബ്‌​സി​ഡി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നുംമൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും കേ​ര​ള ക​ന്നു​കാ​ലി വി​ക​സ​ന ബോ​ര്‍​ഡും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും സാ​ധ്യ​ത പ​രി​ശോ​ധി​ക്കും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന ന​ല്‍​കു​ന്ന പാ​ല്‍ ഉ​ത്പാ​ദ​ന പ്രോ​ത്സാ​ഹ​ന ധ​ന​സ​ഹാ​യം ലി​റ്റ​റി​ന് ആ​റു രൂ​പ​യാ​യി ഉ​യ​ര്‍​ത്തു​ക, പ​ര​മാ​വ​ധി ധ​ന​സ​ഹാ​യ പ​രി​ധി 80,000 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്കു​ക, അ​ഞ്ചു ല​ക്ഷം രൂ​പ വ​രു​മാ​ന​പ​രി​ധി ഒ​ഴി​വാ​ക്കു​ക, കാ​ലി​ത്തീ​റ്റ സ​ബ്‌​സി​ഡി 20,000 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ ശി​പാ​ര്‍​ശ​ക​ള്‍ ഇ​തി​ന​കം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

കൃ​ഷി വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ല്‍ ക്ഷീ​ര​സം​ഘം സെ​ക്ര​ട്ട​റി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കാ​നു​ള്ള വ്യ​വ​സ്ഥ മാ​ര്‍​ഗ​രേ​ഖ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ശോ​ധി​ക്കും. ക്ഷീ​ര​ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് ചാ​ണ​കം ശേ​ഖ​രി​ച്ച് സം​സ്‌​ക​രി​ച്ച് വി​പ​ണ​നം ചെ​യ്യു​ന്ന പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കും. ഇ​തി​ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ക്ഷീ​ര​സം​ഘ​ങ്ങ​ളെ​യും ക​ര്‍​ഷ​ക​രെ​യും ഉ​ള്‍​പ്പ​ടു​ത്തി പ​ദ്ധ​തി ത​യാ​റാ​ക്കും.

ഇ​ത്ത​ര​ത്തി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ണ​ക്ക​ച്ചാ​ണ​ക​വും ജൈ​വ​വ​ള​വും കൃ​ഷി വ​കു​പ്പി​ന്‍റെ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലൂ​ടെ വി​പ​ണ​നം ചെ​യ്യാ​ന്‍ ബ​ന്ധ​പ്പെ​ട്ട യൂ​ണി​റ്റു​ക​ളെ ഏ​ജ​ന്‍​സി​ക​ളാ​യി പ​രി​ഗ​ണി​ക്കാ​ന്‍ ശി​പാ​ര്‍​ശ ന​ല്‍​കും. ക്ഷീ​ര​ക​ര്‍​ഷ​ക ക്ഷേ​മ​നി​ധി​യി​ലൂ​ടെ ന​ല്‍​കു​ന്ന വി​വി​ധ ധ​ന​സ​ഹാ​യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന കാ​ര്യം ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ച ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ള്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍, അ​വ​ലോ​ക​നം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

Tags : ensured for dairy farmers nattu vishesham local news

Recent News

Corehub Up