ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലാമേള പന്തലിന് ബീനാച്ചി നൂറുല്‍ ഇസ്ലാം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വളപ്പില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍
സുല്‍ത്താന്‍ ബത്തേരി: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പതിനെട്ടാമത് സംസ്ഥാന കലാമേളയുടെ പന്തല്‍ കാല്‍നാട്ടുകര്‍മം ബീനാച്ചി നൂറുല്‍ ഇസ്ലാം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് വളപ്പില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍ ഖാദര്‍ അല്‍ ഖാസിമി, സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി എന്നിവര്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാനേജര്‍ വി. ഉസ്മാന് ഫൈസി അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ഭാരവാഹികളായ ഹാരിസ് ബാഖവി കമ്പളക്കാട്, കെ.ടി ഹുസൈന് കുട്ടി മൗലവി, കെ. ഉമര്‍ ഫൈസി, കെ.കെ. ബഷീര്‍ ബീനാച്ചി, യു.എ. മുഹമ്മദലി ഹാജി, കെ.എ. നാസര്‍ മൗലവി, മുബാറഖ് അലി മിസ്ബാഹി, സി.എച്ച്. അലി ദാരിമി, പി. സൈനുല്‍ ആബിദ് ദാരിമി, അബ്ദുള്‍ മജീദ് അന്‍സ്വരി, അബ്ദുറസാഖ് ദാരിമി, പി. സുബൈര്‍ ഹാജി, ഹാരിസ് ബനാന തുടങ്ങിയവര്‍ പങ്കെടുത്തു. ഏഷ്യയിലെ എറ്റവും വലിയ ഇസ്ലാമിക് കലാമേളയ്ക്കാണ് ബീനാച്ചിയില്‍ വേദി ഒരുങ്ങുന്നത്.
Tags : State Arts Festival nattu vishesham local news Jamiyyathul Muallimeen State Arts Festival