തിരുവമ്പാടി കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ മൂന്നു കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് വടുവന്‍ചാല്‍ ജിഎച്ച്എസ്എസിലെ ആന്‍ലിയ-ആഞ്ജലിയ സഹോദരിമാര്‍ നല്കിയ സംഭാവ
വടുവന്‍ചാല്‍: തിരുവമ്പാടി കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ മൂന്നു കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് 1,061 രൂപ സംഭാവന നല്കി ഇരട്ടകള്‍. ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളായ ആന്‍ലിയ-ആഞ്ജലിയ സഹോദരിമാരാണ് ജന്മദിനാഘോഷത്തിന് കരുതിയ പണം സംഭാവന ചെയ്തത്. പ്രിന്‍സിപ്പല്‍ ഗഫൂര്‍ കല്ലറ തുക ഏറ്റുവാങ്ങി.
എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ വി.പി. സുഭാഷ്, സ്റ്റാഫ് സെക്രട്ടറി സക്കീര്‍ ഹുസൈന്, പി.ജെ. ബിന്ദു, എന്‍എസ്എസ് പ്രോഗ്രാം ഓഫസര്‍ വിജയ് ലാല്‍, രമ്യ തിലക്, ജി. മോനപ്പന്‍, പി.ടി. സുജീറ, ഷിജു ജോയ്, ആര്. ഹരിപ്രസാദ് എന്നിവര്‍ പങ്കെടുത്തു. വടുവന്‍ചാല്‍ വളവിലെ പള്ളിപ്പാട്ട് ജെസ്ലി-ജിനേഷ് ദമ്പതികളുടെ മക്കളാണ് ആന്‍ലിയയും ആഞ്ജലിയയും.
Tags : Twin sisters extend support nattu vishesham local news Twin sisters extend support treatment of children