x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശാ​ട​ന​ത്തി​ന് ചി​റ​കു​വി​ട​ര്‍​ത്തി നീ​ല​ക്ക​ടു​വ​ക​ള്‍

ജോ​ജി വ​ര്‍​ഗീ​സ്
Published: November 29, 2026 08:36 AM IST | Updated: November 29, 2026 08:36 AM IST

നീ​ല​ക്ക​ടു​വ പൂ​മ്പാ​റ്റ​ക​ള്‍.


സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: പ്ര​ജ​ന​ന​കാ​ലം പി​ന്നി​ട്ടു, ഇ​നി ദേ​ശാ​ട​ന​ത്തി​ന്‍റെ നാ​ളു​ക​ള്‍. വ​യ​നാ​ടി​ന്‍റെ ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും കൗ​തു​ക​ക്കാ​ഴ്ച​യൊ​രു​ക്കി നീ​ല​ക്ക​ടു​വ പൂ​മ്പാ​റ്റ​ക​ള്‍ കൂ​ട്ട​ത്തോ​ടെ പ​റ​ന്നു​യ​രു​ക​യാ​ണ്. അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് നീ​ല​ക്ക​ടു​വ​ക​ളാ​ണ് ദേ​ശാ​ട​ന​ത്തി​ല്‍.

ജൂ​ണ്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ മാ​സ​ങ്ങ​ളാ​ണ് നീ​ല​ക്ക​ടു​വ​ക​ളു​ടെ പ്ര​ധാ​ന പ്ര​ജ​ന​ന​കാ​ലം. ഈ ​സ​മ​യം ഇ​ല​ക​ളി​ല്‍ ഇ​ടു​ന്ന മു​ട്ട​ക​ള്‍ വി​രി​ഞ്ഞ് പു​ഴു​ക്ക​ളാ​യി വ​ള​രു​ക​യും പി​ന്നീ​ട് പ്യൂ​പ്പ(​കൊ​ക്കൂ​ണ്‍)​ഘ​ട്ടം പി​ന്നി​ട്ട് പൂ​ര്‍​ണ​വ​ള​ര്‍​ച്ച​യെ​ത്തി​യ ശ​ല​ഭ​ങ്ങ​ളാ​യി പു​റ​ത്തു​വ​രി​ക​യും ചെ​യ്യും. ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​ണ് പു​തി​യ ത​ല​മു​റ​യി​ലെ പൂ​മ്പാ​റ്റ​ക​ള്‍ കൂ​ട്ട​ത്തോ​ടെ ചി​റ​കു​വി​ട​ര്‍​ത്തു​ന്ന​ത്.

വ​യ​നാ​ട്ടി​ല്‍ ത​ണു​പ്പു​കാ​ലം ശ​ക്ത​മാ​കു​ന്ന​തോ​ടെ അ​നു​കൂ​ല കാ​ലാ​വ​സ്ഥ തേ​ടി ഇ​വ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങും. പ്ര​ജ​ന​ന​വും വ​ള​ര്‍​ച്ച​യും പൂ​ര്‍​ത്തി​യാ​ക്കി അ​തി​ജീ​വ​ന​ത്തി​ന് ന​ട​ത്തു​ന്ന ഈ ​സ​ഞ്ചാ​രം പ്ര​കൃ​തി​യി​ലെ സ​വി​ശേ​ഷ​മാ​യ ദേ​ശാ​ട​ന പ്ര​തി​ഭാ​സ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ഇ​ത്ത​വ​ണ ജി​ല്ല​യി​ല്‍ നീ​ല​ക്ക​ടു​വ​ക​ളു​ടെ എ​ണ്ണം മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണെ​ന്നാ​ണ് ക​ര്‍​ഷ​ക​രും മ​റ്റും പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് പൂ​മ്പാ​റ്റ​ക​ള്‍ കൂ​ട്ട​ത്തോ​ടെ​പ​റ​ക്കു​ന്ന​ത് അ​പൂ​ര്‍​വ കാ​ഴ്ച​യാ​യി. നെ​ല്‍​വ​യ​ലു​ക​ള്‍​ക്കും പ​ച്ച​പ്പി​നും മു​ക​ളി​ലൂ​ടെ ചി​റ​കു​വി​ട​ര്‍​ത്തി ഒ​ഴു​കു​ന്ന നീ​ല​ക്ക​ടു​വ​ക്കൂ​ട്ട​ങ്ങ​ള്‍ പ്ര​കൃ​തി​യു​ടെ മ​നോ​ഹാ​രി​ത​യ്ക്ക് മാ​റ്റു​കൂ​ട്ടു​ക​യാ​ണ്.

നീ​ല​ക്ക​ടു​വ ദീ​ര്‍​ഘ​ദൂ​ര ദേ​ശാ​ട​ന​ത്തി​ന് പേ​രു​കേ​ട്ട ശ​ല​ഭ​മാ​ണ്. കാ​ലാ​വ​സ്ഥ, ഭ​ക്ഷ്യ​ല​ഭ്യ​ത, പ്ര​ജ​ന​നം എ​ന്നി​വ​യി​ലെ മാ​റ്റ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ഇ​വ​യു​ടെ സ​ഞ്ചാ​ര​രീ​തി​യി​ലും വ്യ​ത്യാ​സ​മു​ണ്ടാ​കാ​റു​ണ്ട്. വ​യ​നാ​ട്ടി​ല്‍ ഇ​പ്പോ​ള്‍ കാ​ണു​ന്ന കൂ​ട്ട പ​റ​ക്ക​ല്‍ ഈ ​പ്ര​കൃ​തി​ച​ക്ര​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ ഘ​ട്ട​മാ​ണ്.

Tags : Blue Tigers spread nattu vishesham local news Blue Tigers spread wings for migration

Recent News

Corehub Up