പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിത കുടുംബത്തിന് എകെപിഎ കുന്നമ്പറ്റ മാങ്ങവയലില് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കുന്നു
മേപ്പാടി: പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിതര്‍ക്ക് ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് നിര്‍മിക്കുന്ന രണ്ട് വീടുകളില്‍ ആദ്യത്തേതിന്റെ താക്കോല്‍ദാനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിച്ചു. നരിപ്പപ്പടി ഉണ്ണികൃഷ്ണന് കുന്നമ്പറ്റ മാങ്ങവയലില് നിര്‍മിച്ച വീടാണ് കൈമാറിയത്. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബിനോയ് കള്ളാട്ടുകുഴി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, ബ്ലോക്ക് ഡിവിഷന് അംഗം അജ്മല്‍ സാജിദ്, അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണി കൂവോട്, എം. പ്രശാന്ത്, ജോയി ഗ്രെയ്സ്, കെ.കെ. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Punchirimattam Tragedy nattu vishesham local news House Built by AKPA Handed Over