x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന പ​ദ്ധ​തി​ക​ള്‍: മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ച​ര്‍​ച്ച ന​ട​ത്തി

വെബ്ഡസ്ക്
Published: November 29, 2026 08:35 AM IST | Updated: November 29, 2026 08:35 AM IST

ക​ല്‍​പ്പ​റ്റ: വ​യ​നാ​ടി​ന്‍റെ പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച് നീ​ല​ഗി​രി-​വ​യ​നാ​ട് എ​ന്‍​എ​ച്ച് ആ​ന്‍​ഡ് റെ​യി​ല്‍​വേ ആ​ക്ഷ​ന്‍ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ള്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ഇ-​മാ​ലി​ന്യ മു​ക്ത വ​യ​നാ​ട് പ്ര​ഖ്യാ​പ​ന​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം ക​ല്‍​പ്പ​റ്റ​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. ടി.​എം. റ​ഷീ​ദ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ പി.​വൈ. മ​ത്താ​യി, അ​ഡ്വ.​ജോ​സ് ത​ണ്ണി​ക്കോ​ട്, മോ​ഹ​ന്‍ ന​വ​രം​ഗ്, നാ​സ​ര്‍ കാ​സിം, സി.​എ​ച്ച്. സു​രേ​ഷ് എ​ന്നി​വ​ര്‍ ക​ണ്ട​ത്.

കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്, എം​എ​ല്‍​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, ഉ​ഷ വി​ജ​യ​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ്, എ​ഐ​സി​സി അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ര്‍​ച്ച.

നി​ല​മ്പൂ​ര്‍-​ന​ഞ്ച​ന്‍​ഗോ​ഡ് റ​യി​ല്‍​വേ, ദേ​ശി​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്രാ നി​രോ​ധ​നം, ഡോ. ​ഇ. ശ്രീ​ധ​ര​ന്‍ നി​ര്‍​ദേ​ശി​ച്ച കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് അ​തി​വേ​ഗ റ​യി​ല്‍​പാ​ത എ​ന്നി​വ ച​ര്‍​ച്ച​യി​ല്‍ വി​ഷ​യ​ങ്ങ​ളാ​യി. നി​ല​മ്പൂ​ര്‍-​ന​ഞ്ച​ന്‍​ഗോ​ഡ് റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ര്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

വി​ഷ​യം റെ​യി​ല്‍ മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ചെ​യ്തി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. രാ​ത്രി​യാ​ത്രാ നി​രോ​ധ​നം പ​രി​ഹ​രി​ക്കാ​ന്‍ ഉ​ത​കു​ന്ന ബ​ന്ദി​പ്പു​ര ട​ണ​ല്‍ പാ​ത​യു​ടെ ഡി​പി​ആ​ര്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ ക​ര്‍​ണാ​ട​ക​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​യാ​റാ​ക്കി സു​പ്രിം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി നി​ര്‍​ദേ​ശം ശ്ര​ദ്ധ​യി​ലു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags : Development Projects nattu vishesham local news Action Committee Holds Discussions

Recent News

Corehub Up