x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഷ​ര​ഹി​ത ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​ക​ണം: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

വെബ്ഡസ്ക്
Published: November 29, 2026 08:28 AM IST | Updated: November 29, 2026 08:28 AM IST

കോ​ട്ട​ത്ത​റ വാ​ള​ലി​ല്‍ കു​ടു​ബാ​രോ​ഗ്യ​കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ര്‍​വ​ഹി​ക്കു​ന്നു.

കോ​ട്ട​ത്ത​റ: ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് വി​ഷ​ര​ഹി​ത ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. പ​ഞ്ചാ​യ​ത്തി​ലെ വാ​ള​ലി​ല്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൃ​ഷി, ആ​രോ​ഗ്യ മേ​ഖ​ല​ക​ള്‍ ത​മ്മി​ല്‍ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്.

പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​ന് കൃ​ഷി വ​കു​പ്പ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ വ​സ്തു​ക്ക​ളി​ലെ കീ​ട​നാ​ശി​നി സാ​ന്നി​ധ്യ​വും മാ​യ​വും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ഓ​രോ​രു​ത്ത​രും ത​യാ​റാ​ക​ണം. മ​ണ്ണു​പ​രി​ശോ​ധ​ന ന​ട​ത്തി പോ​ഷ​ക​ക്കു​റ​വ് ക​ണ്ടെ​ത്തി ജൈ​വ​വ​ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. ര​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​സി. അ​ജീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​സു​നി​ല്‍​കു​മാ​ര്‍, ന​സീ​മ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ ലീ​ലാ​മ്മ ജോ​സ​ഫ്, ഇ.​ആ​ര്‍. പു​ഷ്പ, പി.​പി. റെ​നീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​ജി. ജെ​നി​മോ​ള്‍, സ​ലാം നീ​ലി​ക്ക​ണ്ടി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ. മി​നി, കോ​ട്ട​ത്ത​റ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സു​ന​ന്ദ് കു​മാ​ര്‍, വാ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സെ​ന്‍​ട്ര​ല്‍ ഗ്രാ​ന്‍റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 1.43 കോ​ടി രൂ​പ​യും എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്ന് പ​ത്തു​ല​ക്ഷം രൂ​പ​യും കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Tags : Minister T. Siddique nattu vishesham local news Priority Must Be Given Toxin-Free Food

Recent News

Corehub Up