ബിജെപി ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ പദയാത്ര.
കല്‍പ്പറ്റ: ബിജെപി ജില്ലാ കമ്മിറ്റി നഗരത്തില്‍ ജനാധിപത്യ സംരക്ഷണ പദയാത്ര നടത്തി. കൈനാട്ടിയില്‍നിന്ന് പുതിയ സ്റ്റാന്‍ഡ് പരിസരത്തേക്കായിരുന്നു യാത്ര. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. പൊതുസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എം.പി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
ദേശീയ സമിതി അംഗം പള്ളിയറ രാമന്, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ. സജീവന്, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ്, പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വില്‍ഫ്രഡ് ജോസ്, ടി.എം. സുബീഷ് എന്നിവര്‍ പ്രസംഗിച്ചു.
നേതാക്കളായ സജി ശങ്കര്‍, കെ. സദാനന്ദന്, മുകുന്ദന് പള്ളിയറ, എന്‍. ഹരിദാസ്, എം. ശാന്തകുമാരി, അഡ്വ.പി.സി. ഗോപിനാഥ്, കെ.ബി. മദന്‍ലാല്‍, കെ.എം. പൊന്നു, പി.ജി. ആനന്ദകുമാര്‍, പുനത്തില്‍ രാജന്, കണ്ണന് കണിയാരം, കെ. മോഹന്‍ദാസ്, ആരോട രാമചന്ദ്രന്, പി.എം. സുധാകരന്, കെ. സുബ്രഹ്മണ്യന്, ഇ.എ. ശങ്കരന്, സതി വിജയന്, അംബിക കേളു, പി.വി. ന്യൂട്ടന്, സജീഷ് കുമാര്‍, കലേഷ് സത്യലയം, ഹരി, ദീപു തുടങ്ങിയവര്‍ പദയാത്രയ്ക്ക് നേതൃത്വം നല്കി.
Tags : Democracy' in Kalpett nattu vishesham local news BJP held 'March for the Protection of Democracy'