സ്കൂളിന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങൾക്ക് കൈമാറുന്നു.
കൂടരഞ്ഞി: എസ്എംഎ ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി കാരുണ്യത്തിന്റെ കൈത്താങ്ങുമായി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ. സ്കൂളിലെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികളും അധ്യാപക-അനധ്യാപക ജീവനക്കാരും ചേർന്ന് 2,13,000 രൂപ സമാഹരിച്ച് ചികിത്സാ സഹായനിധിയിലേക്ക് കൈമാറി.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ബിനു ബേബി, ഹെഡ്മാസ്റ്റർ സജി ജോൺ, പിടിഎ പ്രസിഡന്റ് ജോസ് ഞാവള്ളിൽ, സ്കൂൾ ലീഡർമാരായ ദിയ മരിയ, മുഹമ്മദ് ഷബാൻ എന്നിവർ ചേർന്ന് തുക ചികിത്സാസഹായ കമ്മിറ്റി അംഗങ്ങൾക്ക് കൈമാറി. അധ്യാപക - വിദ്യാർഥി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
Tags : Helping Hand NattuVishesham DistrictNews helpnews