x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂത്താട്ടുകുളം കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ റോ​ഡ്.... ചെ​ളി​ക്കു​ളം


Published: July 5, 2026 04:48 AM IST | Updated: July 5, 2026 04:48 AM IST

കൂത്താട്ടുകുളം കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ​യി​ലേ​ക്കു​ള്ള റോ​ഡ് ചെ​ളിനി​റ​ഞ്ഞ നി​ല​യി​ൽ.

കൂ​ത്താ​ട്ടു​കു​ളം: ടൗ​ണ്‍ തോ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് സു​ര​ക്ഷ​യ്ക്കാ​യി സ്ഥാ​പി​ച്ച ടാ​ര്‍ വീ​പ്പു​ക​ളി​ല്‍ നി​റ​യ്ക്കാ​ന്‍ എ​ത്തി​ച്ച മ​ണ്ണ് കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ റോ​ഡി​ല്‍ പ​ര​ന്ന് ചെ​ളി​ക്കു​ള​മാ​യി. മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​ണ്ണ് പൂ​ര്‍​ണ​മാ​യും ചെ​ളി​യാ​യി റോ​ഡി​ലൂ​ടെ ഒ​ഴു​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റെ​ജി ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്ത് വീ​പ്പ​ക​ള്‍ സ്ഥാ​പി​ച്ച​ത്. മ​ഴ​യെ തു​ട​ര്‍​ന്ന് തോ​ടി​ന്‍റെ സൈ​ഡ് ഇ​ടി​യു​ക​യും ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യാ​ണ് ടാ​ര്‍ വീ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ല്‍, ഈ ​വീ​പ്പു​ക​ള്‍​ക്കു​ള്ളി​ല്‍ നി​റ​യ്ക്കാ​നാ​യി റോ​ഡ​രി​കി​ല്‍ കൂ​ട്ടി​യി​ട്ടി​രു​ന്ന മ​ണ്ണാ​ണ് ഇ​പ്പോ​ള്‍ വി​ല്ല​നാ​യി​രി​ക്കു​ന്ന​ത്.

മ​ഴ പെ​യ്ത​തോ​ടെ മ​ണ്ണ് മു​ഴു​വ​ന്‍ റോ​ഡി​ലേ​ക്ക് പ​ട​രു​ക​യും പ്ര​ദേ​ശം ചെ​ളി​മ​യ​മാ​കു​ക​യു​മാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ചെ​ളി തെ​റി​ക്കു​ന്ന​തി​നാ​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ഈ ​വ​ഴി ന​ട​ക്കാ​ന്‍ പോ​ലു​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ തെ​ന്നി​വീ​ഴാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.

യാ​ത്ര​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ ന​ഗ​ര​സ​ഭ​യ്‌​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ് സ​ണ്ണി കു​ര്യാ​ക്കോ​സ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സ​നൂ​പ് കൊ​ളം​പാ​ടം എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ലെ ചെ​ളി നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up