x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ഭാ​വി​ക റ​ബ​ര്‍ വി​ല കി​ലോ​യ്ക്ക് 300 രൂപ ഉറപ്പാക്കണം

വെബ്ഡസ്ക്
Published: November 29, 2026 05:57 AM IST | Updated: November 29, 2026 05:59 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: സ്വാ​ഭാ​വി​ക റ​ബ​ര്‍ വി​ല കി​ലോ​യ്ക്ക് 300 രൂ​പ​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ ​വി​ല ക​ര്‍​ഷ​ക​നു ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ്.

കി​ലോ​യ്ക്ക് 300 രൂ​പ​യു​ണ്ടാ​യി​രു​ന്ന റ​ബ​ര്‍ വി​ല ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ 266 വ​രെ എ​ത്തി​യി​രി​ക്കു​ന്നു. ഈ ​രീ​തി​യി​ലു​ള്ള നീ​ക്കം റ​ബ​ര്‍ കൃ​ഷി​യെ വ​ന്‍​തോ​തി​ല്‍ ബാ​ധി​ക്കും എ​ന്ന​തി​ന് സം​ശ​യ​മി​ല്ല. അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഈ ​കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി​ക്കും ക​ത്തു​ക​ള​യ​ച്ചു.

അ​ന്യാ​യ​മാ​യ റ​ബ​ര്‍ ഇ​റ​ക്കു​മ​തി അ​നു​വ​ദി​ക്കു​ന്ന​തും കാ​ര്യ​മാ​യി റ​ബ​ര്‍ വി​ല​യെ ബാ​ധി​ക്കു​മെ​ന്നും ഇ​പ്പോ​ള്‍ ത​ന്നെ റ​ബ​ര്‍ ഉ​ത്​പാ​ദ​ന​ത്തി​ന്‍റെ തോ​ത് ഭാ​ര​ത​ത്തി​ല്‍ കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത് വ​ന്‍​തോ​തി​ല്‍ കു​റ​യു​മെ​ന്നും അ​തു രാ​ജ്യ​ത്തെ വ​ന്‍​തോ​തി​ല്‍ ബാ​ധി​ക്കു​മെ​ന്നും അ​ത്ത​രം ന​ട​പ​ടി​ക​ളി​ല്‍​നി​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​ങ്ങ​ണ​മെ​ന്നും തോ​മ​സ് അ​ഭ്യ​ര്‍​ഥി​ച്ചു.

Tags : price of natural rubber nattu vishesham local news price of natural rubber must be ensured

Recent News

Corehub Up