x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴ​ഞ്ചേ​രി ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം ഒ​ന്പ​തുമു​ത​ൽ ഇ​ല​ന്തൂ​രി​ൽ

വെബ്ഡെസ്ക്
Published: November 6, 2026 11:48 PM IST | Updated: November 6, 2026 11:48 PM IST

കോ​ഴ​ഞ്ചേ​രി ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം കോ​ഴ​ഞ്ചേ​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​സ്. സ​ന്ധ്യ നി​ർ​വ​ഹി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വം ഒ​ന്പ​തു മു​ത​ൽ 11 വ​രെ ഇ​ല​ന്തൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. ഏ​ഴ് വേ​ദി​ക​ളി​ലാ​യി അ​റു​പ​തോ​ളം വി​ദ്യാ​ല​ങ്ങ​ളി​ലെ 2600 ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നും ഗ്രാ​മ​പ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​പി. മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ സ​ജീ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

11ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ്റ്റെ​ല്ലാ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​നി​മ സം​വി​ധാ​യ​ക​നും പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ അ​നു പു​രു​ഷോ​ത്ത് വി​ശി​ഷ്‌​ടാ​തി​ഥി ആ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​വി​ത അ​ജ​യ​കു​മാ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തും.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ദി​ത്യ​ൻ അ​നി​ലാ​ണ്. പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ഴ​ഞ്ചേ​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​സ്. സ​ന്ധ്യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ. ​പി. മു​കു​ന്ദ​ൻ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ജി. റെ​ജി, എ​ഇ​ഒ എ​സ്. സ​ന്ധ്യ, ഗ​വ. എ​ച്ച്എ​സ്എ​സ് ഹെ​ഡ്മി​സ്ട്ര​സ് ര​ജി​ല ആ​ർ. രാ​ജം, ക​ൺ​വീ​ന​ർമാരായ സി​ൻ​ജു ഏ​ബ്ര​ഹാം, ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Kalotsavam Nattuvishesham DistrictNews DeepikaNews

Recent News

Corehub Up