കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽനിന്ന്.
കട്ടിപ്പാറ: എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സാസഹായത്തിനായി ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. "കൂടെയുണ്ട് എൻഎസ്എസ്' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച പരിപാടിയിൽ ലഭിച്ച തുക പൂർണമായും കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കും.
കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജെയിംസ്, വാർഡ് അംഗങ്ങളായ നിധീഷ് കല്ലുള്ളതോട്, ജംഷീന അസീസ്, പിടിഎ പ്രസിഡന്റ് വി.പി. ബാബു എന്നിവർ പ്രസംഗിച്ചു.
സ്കൂൾ പ്രിൻസിപ്പൽ കെ.പി. ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ബിക്സി ചാക്കോച്ചൻ, എൻ. പ്രസന്നകുമാർ എന്നിവരും മറ്റ് അധ്യാപകരും എൻഎസ്എസ് വോളണ്ടിയർമാരും പരിപാടിക്ക് നേതൃത്വം നൽകി.
Tags : Biryani Challenge nattu vishesham local news Organized a