പ്രതീകാത്മക ചിത്രം
കോഴിക്കോട്: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് ദിവസത്തെ ഹൈദരാബാദ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12-ന് രാവിലെ ആറിന് കോഴിക്കോട് ഡിപ്പോയില്‍നിന്ന് ആരംഭിച്ച് ഡിസംബര്‍ 16ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രാസമയം കൂടാതെ ഹൈദരാബാദില്‍ മൂന്ന് പകലും രണ്ട് രാത്രിയും ചെലവഴിക്കാനാകും.
ഒരാള്‍ക്ക് 17,050 രൂപയാണ് നിരക്ക്. ചാര്‍മിനാര്‍, റാമോജി ഫിലിം സിറ്റി, ഗോല്‍ക്കൊണ്ട ഫോര്‍ട്ട്, ഹുസൈന് സാഗര്‍, സാലാര്‍ ജംഗ് മ്യൂസിയം, മക്കാ മസ്ജിദ് എന്നീ പ്രധാന കേന്ദ്രങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത്യാധുനിക എസി മള്‍ട്ടി-ആക്സില്‍ (വോള്‍വോ/സ്കാനിയ) ബസിലാണ് യാത്ര.
ഹൈദരാബാദിലെ എസി താമസസൗകര്യം, ഭക്ഷണം, സന്ദര്‍ശന കേന്ദ്രങ്ങളിലെ പ്രവേശന ഫീസ്, ടൂര്‍ കോര്‍ഡിനേറ്റര്‍മാരുടെ സേവനം എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു.ഇതിനുപുറമെ ഡിസംബറില്‍ നിലമ്പൂര്‍ - മിനി ഊട്ടി, അതിരപ്പിള്ളി - മൂന്നാര്‍, മൈസൂര്‍, നെല്ലിയാമ്പതി, ഗവി - അടവി - പരുന്തുംപാറ, വാഗമണ്‍ - ഇല്ലിക്കല്‍ കല്ല്, കടമക്കുടി കായല്‍ എന്നിവിടങ്ങളിലേക്കും കോഴിക്കോട് യൂണിറ്റ് വിനോദയാത്രകള്‍ ഒരുക്കിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന എന്ന ക്രമത്തിലാണ് സീറ്റുകള്‍ അനുവദിക്കുന്നത്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 9946068832, 9188938532.
Tags : Hyderabad KSRTC nattu vishesham local news