പ്രതീകാത്മക ചിത്രം
കോഴിക്കോട്: വെള്ളിയാഴ്ച കൂത്താളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കാഫ് റസ്റ്ററന്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ പുഴുക്കളും ഭക്ഷ്യാവശിഷ്ടങ്ങളും മലിനജലവും കണ്ടെത്തി. ഡ്രെയിനേജ് ടാങ്കിലെ അപാകത, രൂക്ഷമായ ദുര്‍ഗന്ധം, വൃത്തിഹീനമായ വാഷിങ് ഏരിയ, സുരക്ഷിതമായ താപനിലയില്‍ സൂക്ഷിക്കാത്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവ കണ്ടെത്തി.
വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 30 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു. സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
പേരാമ്പ്ര ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. വിജി വില്‍സണ്‍, അസിസ്റ്റന്റ് പി. അഭിനന്ദ് എന്നിവരാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
Tags : restaurant in Koothali nattu vishesham local news 30 kg of stale food seized from