x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളി​യാ​ങ്ക​ല്ല് ടൂ​റി​സം വി​ക​സ​ന സാ​ധ്യ​ത തെ​ളി​യു​ന്നു


Published: November 29, 2026 07:37 AM IST | Updated: November 29, 2026 07:37 AM IST

കെ.​കെ. ര​മ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വെ​ള്ളി​യാ​ങ്ക​ല്ല് സ​ന്ദ​ർ​ശി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: സ​വി​ശേ​ഷ​മാ​യ ഭൂ​പ്ര​കൃ​തി​യും പ്ര​കൃ​തി​ര​മ​ണീ​യ​ത​യും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ വെ​ള്ളി​യാ​ങ്ക​ല്ലി​നെ മി​ക​ച്ച വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ.​കെ. ര​മ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വെ​ള്ളി​യാ​ങ്ക​ല്ലി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി വി​ക​സ​ന സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തി.​വെ​ള്ളി​യാ​ങ്ക​ല്ലി​ന്‍റെ ത​നി​മ​യും പ​രി​സ്ഥി​തി സ​വി​ശേ​ഷ​ത​ക​ളും കോ​ട്ടം​ത​ട്ടാ​തെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

പ്ര​ദേ​ശ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘം ച​ർ​ച്ച ചെ​യ്തു. സ​ന്ദ​ർ​ശ​ന​ത്തി​ലെ വി​ല​യി​രു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ടൂ​റി​സം വ​കു​പ്പ് വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് (ഡി​പി​ആ​ർ) ത​യ്യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. ഇ​തി​ന്മേ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വെ​ള്ളി​യാ​ങ്ക​ല്ലി​ന്‍റെ സ​മ​ഗ്ര ടൂ​റി​സം വി​ക​സ​നം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.​വ​ട​ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. ശ​ശി, പ്ര​തി​പ​ക്ഷ നേ​താ​വ് ഫൈ​സ​ൽ കൗ​ൺ​സി​ല​ർ​മാ​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ എം​എ​ല്‍​എ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

 

Tags : Velliyankallu nattu vishesham local news Tourism development emerges for

Recent News

Corehub Up