പ്രൈവറ്റ് ബസ്
ആലപ്പുഴ: ജില്ലയിലെ സ്വകാര്യബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി നാളെ സുചനാ പണിമുടക്കും കളക്ടറേറ്റ് മാര്ച്ചും ധര്ണയും നടത്തും.
സ്ത്രീകള്ക്ക് കെഎസ്ആര്ടിസിയില് സൗജന്യയാത്ര അനുവദിച്ചതു മുതല് യാത്രക്കാരെ ലഭിക്കാതെ വരുമാനനഷ്ടമുണ്ടായി സ്വകാര്യബസ് സര്വീസ് മുന്നോട്ടുകൊണ്ടുപോകാന് കഴിയാത്തതിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
ഡീസലിന് 50 ശതമാനം സബ്സിഡി, വിദ്യാര്ഥി സൗജന്യ നിരക്കിന് വര്ധന, നികുതിയിളവ്, സീറോ ടിക്കറ്റിന് റീ ഇംമ്പേഴ്സ്മെന്റ് തുടങ്ങിയ ആവശ്യങ്ങള് പരിഗണിച്ച് പ്രശ്നം ചര്ച്ചകളിലൂടെ പരിഹരിക്കാന് സര്ക്കാര് തയാറാകണമെന്ന് ബസ് ഉടമകളുടെയും തൊഴിലാളി യൂണിയന് പ്രതിനിധകളുടെയും യോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റ് ധര്ണ കേരള ബസ് ട്രാന്സ്പോര്ട്ട് അസോസിയേഷന് സംസ്ഥാന ജനറല് സെക്രട്ടറി ഗോകുല്ദാസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ട്രേഡ് യൂണിയന് നേതാക്കളും പങ്കെടുക്കും.
ഇന്നലെ ചേര്ന്ന സംയുക്ത യോഗത്തില് കെബിടിഎ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന് അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്.എം. നാസര്, കലേഷ് കുമാര് (ബിഎംഎസ്), അബ്ദുള് റസാക്ക് (എ ഡിടിയു), ഷാജിലാല്, ബിജു ദേവിക, സുനീര് ഫിര്ദോസ്, റിനു സഞ്ചാരി എന്നിവര് പ്രസംഗിച്ചു.
Tags : Bus Strike Nattuvishesham District News