x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ന്നും​ഭാ​ഗം-മ​റ്റ​ത്തി​ൽ​പ​ടി റോ​ഡ് ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: July 24, 2026 10:47 PM IST | Updated: July 24, 2026 10:47 PM IST

കു​ന്നും​ഭാ​ഗം-മ​റ്റ​ത്തി​ൽ​പ​ടി റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ.

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം, ചി​റ​ക്ക​ട​വ് ഭാ​ഗ​ത്തെ യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന കു​ന്നും​ഭാ​ഗം-മ​റ്റ​ത്തി​ൽപ​ടി റോ​ഡ് ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്തെ മ​റ്റു റോ​ഡു​ക​ളു​ടെ പ​ണി​ക​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും ഈ ​റോ​ഡി​നെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ കു​ന്നും​ഭാ​ഗം, ചി​റ​ക്ക​ട​വ്, ചി​ത്രാ​ഞ്ജ​ലി, പൊ​ന്ന​യ്ക്ക​ൽ​കുന്ന് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​ണ് കു​ന്നും​ഭാ​ഗം-മ​റ്റ​ത്തി​ൽ​പ​ടി റോ​ഡ്.

ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്രം നീ​ള​മു​ള്ള റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി വാ​ഹ​നയാ​ത്ര ദുഃ​സ​ഹ​മാ​ണ്. മ​ഴ പെ​യ്ത് കു​ഴി​യി​ൽ വെ​ള്ളം കെ​ട്ടിക്കി​ട​ക്കു​ന്ന​താ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​രെ കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത്. കു​ഴി​യു​ടെ ആ​ഴ​മ​റി​യാ​തെ വെ​ള്ള​ത്തി​ല്‍ ചാ​ടി വാ​ഹ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​തി​നൊ​പ്പം അ​പ​ക​ട​ങ്ങ​ള്‍​ക്കും സാ​ധ്യ​ത​യു​ണ്ട്. പ​ല​പ്പോ​ഴും ഇ​രു​ച​ക്ര​വാ​ഹ​നയാ​ത്രി​ക​ര്‍ കു​ഴി​ക​ളി​ല്‍ ചാ​ടി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​റു​മു​ണ്ട്.
ചി​റ​ക്ക​ട​വ്, പൊ​ൻ​കു​ന്നം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്കും പോ​കാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗം കൂ​ടി​യാ​ണ് ഈ ​റോ​ഡ്.

കു​ന്നും​ഭാ​ഗം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ലാ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തുനി​ന്ന് ആ​രം​ഭി​ക്കു​ന്ന റോ​ഡ് പൊ​ന്ന​യ്ക്ക​ൽ​ക്കു​ന്ന് ഭാ​ഗ​ത്തുനി​ന്നു തി​രി​ഞ്ഞ് എ​രു​മേ​ലി, മ​ണി​മ​ല, പൊ​ൻ​കു​ന്നം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തി​നു​ള്ള പാ​ത​യാ​ണ്.

സ്കൂ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നുപോ​കു​ന്ന റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് എ​ത്ര​യും വേ​ഗം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Road Damaged

Recent News

Corehub Up