x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം​ജി​എ​സ് വൈ ​റോ​ഡു​ക​ളു​ടെ സ്ഥ​ലം ഏ​റ്റെ​ടു​പ്പ്:​ അ​ടി​യ​ന്ത​രയോ​ഗം ചേ​ര​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി

വെബ് ഡെസ്ക്
Published: September 16, 2026 11:24 PM IST | Updated: September 16, 2026 11:24 PM IST

കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ (ദി​ശ) ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു.

പ​ത്ത​നം​തി​ട്ട: പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം അ​ടി​യ​ന്ത​ര​മാ​യി ചേ​ര​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ജി​ല്ല ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​ഡി​നേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (ദി​ശ) യോ​ഗ​ത്തി​ലാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

റോ​ഡു​ക​ൾ​ക്ക് നി​ർ​ദി​ഷ്ട വീ​തി​യി​ല്ലാ​തെ പ​ദ്ധ​തി നി​ല​ച്ചു പോ​കു​ന്ന​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണം.​കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ജി​ല്ല ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​ഡി​നേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (ദി​ശ) യോ​ഗ​ത്തി​ലാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. വി​ബി​ജി റാം ​ജി പ​ദ്ധ​തി​യി​ൽ പ​ര​മാ​വ​ധി തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​ർ ഉ​റ​പ്പാ​ക്ക​ണം.

പി​എം​എ​വൈ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്നി​വ​യി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ബ്ലോ​ക്കു​ക​ളി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​ക​ണ​മെ​ന്ന് എം​പി നി​ർ​ദേ​ശി​ച്ചു. വീ​ട് നി​ർ​മാ​ണ​ത്തി​നു​ള്ള തു​ക സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യ​ണം. കാ​ർ​ഷി​ക വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക് ത​ല ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്ക​ണം.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടു​ത​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജി​ല്ല​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കാ​നും എം​പി നി​ർ​ദ്ദേ​ശി​ച്ചു. ജ​ല​ജീ​വ​ൻ മി​ഷ​ൻ, കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പു​രോ​ഗ​തി എ​ന്നി​വ​യും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ദീ​നാ​മ്മ റോ​യി, ജി​ല്ലാ ക​ള​ക്ട​ർ എ.​നി​സാ​മു​ദ്ദീ​ൻ, ദി​ശ പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ കെ.​ഇ. വി​നോ​ദ് കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Land Acquisition PMGSY Roads Anto Antony MP

Recent News

Corehub Up