x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ർ​ഷം വൈ​കി; ക​ർ​ണാ​ട​ക​യി​ലെ പൂ​ക്കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ


Published: June 15, 2026 06:10 AM IST | Updated: June 15, 2026 06:10 AM IST

ക​ർ​ണാ​ട​ക ഗു​ണ്ടൽ​പേ​ട്ട-മ​ധു​ര കൃ​ഷി​യി​ട​ത്തി​ൽ സ്പ്രിം​ഗ്ല​ർ ഉ​പ​യോ​ഗി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ല​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വ് വൈ​കി​യ​തോ​ടെ ക​ർ​ണാ​ട​ക അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ പൂ​ക്കൃ​ഷി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി. എ​ല്ലാ വ​ർ​ഷ​വും ജൂ​ണ്‍ മാ​സ​ത്തി​ൽ വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​കാ​റു​ള്ള സൂ​ര്യ​കാ​ന്തി കൃ​ഷി​യി​ട​ങ്ങ​ളി​ൽ ചെ​ടി​ക​ൾ ഇ​പ്പോ​ഴും വ​ള​ർ​ച്ച​യു​ടെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണ്.

മ​ഴ​യു​ടെ കു​റ​വ് മൂ​ലം പ​ല സ്ഥ​ല​ങ്ങ​ളി​ലും വി​ത്തു​ക​ൾ വൈ​കി​യാ​ണ് മു​ള​ച്ച​ത്.ജൂ​ണ്‍-​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ വി​പ​ണി​യി​ലെ​ത്തേ​ണ്ട ചെ​ണ്ടു​മ​ല്ലി കൃ​ഷി​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യു​ടെ ആ​ഘാ​തം നേ​രി​ടു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്.

വ​ർ​ഷ​ത്തി​ലെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സാ​യ പൂ​ക്കൃ​ഷി​യാ​ണ് ഇ​ത്ത​വ​ണ ഏ​റ്റ​വും കൂ​ടു​ത​ൽ തി​രി​ച്ച​ടി നേ​രി​ടു​ന്ന​ത്. സൂ​ര്യ​കാ​ന്തി​യും ചെ​ണ്ടു​മ​ല്ലി​യും ഈ ​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന വി​ള​ക​ളാ​ണ്. വി​വി​ധ ക​ന്പ​നി​ക​ളും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും വി​ത്തും വ​ള​വും ന​ൽ​കി​യാ​ണ് കൃ​ഷി​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​ത്. വി​ള​വെ​ടു​പ്പി​ന് ശേ​ഷം ചെ​ണ്ടു​മ​ല്ലി​പ്പൂ കി​ലോ​യ്ക്ക് ശ​രാ​ശ​രി 10 രൂ​പ നി​ര​ക്കി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും ക​ന്പ​നി​ക​ളും തി​രി​കെ വാ​ങ്ങാ​റു​ണ്ട്. ഇ​തി​ലൂ​ടെ നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് വ​ർ​ഷം​തോ​റും ന​ല്ല വ​രു​മാ​നം ല​ഭി​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ മ​ഴ​യു​ടെ കു​റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യും കൃ​ഷി​യെ സാ​ര​മാ​യി ബാ​ധി​ച്ചു. ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള ക​ർ​ഷ​ക​ർ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വെ​ള്ള​മെ​ത്തി​ച്ച് ചെ​ടി​ക​ൾ നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചെ​ല​വ് വ​ർ​ധി​ച്ച​തും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ജ​ല​സേ​ച​ന സൗ​ക​ര്യ​മി​ല്ലാ​ത്ത പ​ല കൃ​ഷി​യി​ട​ങ്ങ​ളി​ലും വി​ള​നാ​ശ ഭീ​ഷ​ണി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച് ആ​വ​ശ്യ​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ണാ​ട​ക അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ പൂ​ക്ക​ർ​ഷ​ക​ർ. മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ത്ത​വ​ണ​ത്തെ പൂ ​ഉ​ത്പാ​ദ​ന​ത്തി​ലും ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന​ത്തി​ലും വ​ലി​യ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up