x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വി​ത​ശൈ​ലി രോ​ഗ​പ്ര​തി​രോ​ധ സെ​മി​നാ​ർ ന​ട​ത്തി


Published: March 19, 2026 06:10 AM IST | Updated: March 19, 2026 06:10 AM IST

അ​ങ്ക​മാ​ലി: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ എ​ങ്ങി​നെ പ്ര​തി​രോ​ധി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​വി. പോ​ള​ച്ച​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ങ്ക​മാ​ലി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജ​ഗി​രി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സ​ണ്ണി പി.​ഓ​ര​ത്തേ​ൽ ക്ലാ​സ് ന​യി​ച്ചു.

കാ​ർ​ഡി​യോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഓ​ർ​ത്തോ ,ഓ​ങ്കോ​ള​ജി, എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ ടീം ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കു​ക​യും സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

വ്യാ​പാ​രി​ക​ൾ, ജീ​വ​ന​ക്കാ​ർ, പൊ​തു​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്തു. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു പൂ​പ്പ​ത്ത്, ഡെ​ന്നി പോ​ൾ, തോ​മ​സ് കു​ര്യാ​ക്കോ​സ്, ബി​നു ത​രി​യ​ൻ, ജോ​ബി ചി​റ​ക്ക​ൽ, ബി​ജു കോ​റാ​ട്ടു​കു​ടി, യൂ​ത്ത് വിം​ഗ് പ്ര​സി​ഡന്‍റ് കെ.​ഒ. ബാ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Lifestyle disease prevention

Recent News

Corehub Up