പായം മുക്കിലെ നെല്ലി മരത്തിന്റെ ചില്ലകൾ സ്വകാര്യ വ്യക്തി മുറിച്ചുമാറ്റിയ നിലയിൽ.
ഇരിട്ടി: റോഡരുകിൽ നാട്ടുകാർ നട്ടുവളത്തിയ നെല്ലിമരം മുറിച്ചുനീക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാർ സംഘടിച്ച് തടഞ്ഞു. ഇരിട്ടി -പേരാവൂർ റോഡിൽ പായം മുക്കിലെ നെല്ലി മരമാണ് മുറിച്ചുമാറ്റാൻ ശ്രമം നടത്തിയത്. ഇതു വഴി യാത്ര ചെയ്തിരുന്ന വിളക്കോട് സ്വദേശി സന്തോഷിന്റെ ഇടപെടലിനെ തുടർന്നാണ് മരം മുറിക്കാനുള്ള നീക്കം തടഞ്ഞത്.
സന്തോഷ് ഉടൻ നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാർ സംഘടിച്ചെത്തി മരം മുറിക്കുന്നത് തടയുകയുമായിരുന്നു. ഇതിനകം തന്നെ മരത്തിന്റെ ഭൂരിപക്ഷം കൊന്പുകളും മുറിച്ചു നീക്കിയിരുന്നു. പ്രദേശത്തുള്ളവർ ബന്ധപ്പെട്ടവർക്ക് പരാതിയും നൽകി. പരിസ്ഥിതി ദിനത്തിൽ നാട്ടുകാർ നട്ടുപിടിപ്പിച്ച് വളർത്തിയെ മരമാണ് മുറിച്ചു മാറ്റാൻ ശ്രമിച്ചത്. സമീപത്തെ വീട്ടുകാരാണ് മരത്തിന് വെള്ളം ഒഴിച്ചു സംരക്ഷിച്ച് പോന്നിരുന്നത്.
Tags : Locals stop efforts nattuvishesham. local news