x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണി​മ​ല ഇ​റ​ക്ക​ത്തി​ലെ എ​യ്ഡ്പോ​സ്റ്റി​ന്‍റെ സ്ഥാ​നം മാ​റ്റി

വെബ്ഡെസ്ക്
Published: November 15, 2026 02:13 AM IST | Updated: November 15, 2026 02:13 AM IST

ക​ണ്ണി​മ​ല ഇ​റ​ക്ക​ത്തി​നുമു​മ്പ് റോ​ഡി​ന്‍റെ വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പൊ​ലി​സ് എ​യ്ഡ്പോ​സ്റ്റ്.

മു​ണ്ട​ക്ക​യം: ക​ണ്ണി​മ​ല ഇ​റ​ക്ക​ത്തി​ലെ പൊ​ലി​സ് എ​യ്പോ​സ്റ്റി​ന്‍റെ സ്ഥാ​നം മാ​റ്റി​യ​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​മെന്ന് ആ​ശ​ങ്ക. ‌മു​ന്പ് പൊ​ലി​സ് എ​യ്ഡ് പോ​സ്റ്റ് സ്ഥാ​പി​ച്ചി​രു​ന്ന സ്ഥ​ല​ത്തി​ന് 200 മീ​റ്റ​റോ​ളം പു​റ​കി​ലേ​ക്ക് മാ​റ്റി കൊ​ടുംവ​ള​വി​ലാ​ണ് ഇ​ത്ത​വ​ണ എ​യ്ഡ് പോ​സ്റ്റ്‌ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ടുംവ​ള​വും ഇ​റ​ക്ക​വും നി​റ​ഞ്ഞ ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ എ​ത്തു​മ്പോ​ൾ എ​യ്ഡ് പോ​സ്റ്റി​ൽ നി​ർ​ദേ​ശം ന​ൽ​കുന്നതിന് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ൽ ഇ​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. കൂ​ടാ​തെ, ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ വീ​തി കു​റ​ഞ്ഞ റോ​ഡി​ന്‍റെ ഈ ​ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്യു​ന്ന​തും അ​പ​ക​ട​ങ്ങൾക്കിട​യാ​ക്കും.

ഓ​രോ തീ​ർ​ഥാ​ട​നകാ​ല​ത്തും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​റു​ള്ള സ്ഥ​ല​മാ​ണ് മു​ണ്ട​ക്ക​യം-​എ​രു​മേ​ലി റോ​ഡി​ലെ ക​ണ്ണി​മ​ല വ​ള​വ്. വ​ഴി​ പ​രി​ച​യ​മി​ല്ലാ​ത്ത, അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. കു​ത്തി​റ​ക്ക​മി​റ​ങ്ങി​വ​രു​ന്ന വാ​ഹ​നം കൊ​ടുംവ​ള​വി​ൽ തി​രി​യാ​തെവ​രു​മ്പോ​ൾ സ​മീ​പ​ത്തെ കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​ണു പ​തി​വ്. ക​ഴി​ഞ്ഞ തീ​ർ​ഥാ​ട​നകാ​ല​ത്തും ഇ​വി​ടെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ ക​ണ്ണി​മ​ല ഇ​റ​ക്കം തു​ട​ങ്ങു​ന്ന സി​ഗ്ന​ൽ ലൈ​റ്റ് ഭാ​ഗ​ത്ത് പൊ​ലി​സ് എ​യ്ഡ്പോ​സ്റ്റ് സ്ഥാ​പി​ച്ച് തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യാ​ണ് യാ​ത്ര തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തു​വ​ഴി മേ​ഖ​ല​യി​ലെ അ​പ​ക​ട​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​നും സാ​ധി​ച്ചി​രു​ന്നു. അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി ആം​ബു​ല​ൻ​സ് സൗ​ക​ര്യം അ​ട​ക്കം ഇ​വി​ടെ ക്ര​മീ​ക​രി​ച്ചി​രു​ന്നു.

Tags : aid post has been changed. Nattuvishesham DistrictNews

Recent News

Corehub Up