അടിമാലി: പണംവച്ച് ചീട്ടുകളിച്ച 10 പേർ അറസ്റ്റിൽ. നേര്യമംഗലം പാലത്തിനടത്തുള്ള ഹോട്ടലില്‍ മുറിയെടുത്ത് പണംവച്ച് ചീട്ട് കളിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മന്നാങ്കണ്ടം സ്വദേശി അബ്ദുൽ സലിം, ആനക്കുളം അഴിയത്ത് ജോസ്മോൻ, കോതമംഗലം കറുകടം എടപ്ലാവിൽ ജോബി ബേബി, വാളറ മെഴുകഞ്ചാൽ പുന്നക്കോട്ടേൽ ബിബിൻ കുര്യൻ, എറണാകുളം പായിപ്രഭാഗം നടുപ്പറമ്പിൽ റഷീദ്, നെല്ലിക്കുഴി തണ്ടിയേക്കൽ സീതി, കുട്ടമ്പുഴ ചക്കുങ്കൽ നൗഷാദ്, ആലടി അമ്പാട്ട് രഘുകുമാർ, മുടിക്കല്ല് നെടിയൻ അസീസ്, അടിമാലി അമ്പാട്ടുകുടി ജിബി കുര്യാക്കോസ് എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽനിന്ന് 3,71,350 രൂപയും പിടിച്ചെടുത്തു.