x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വു​മാ​യി എം​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്

വെബ് ഡെസ്ക്
Published: November 3, 2026 06:27 AM IST | Updated: November 3, 2026 06:27 AM IST

പാ​ല​ങ്ങ​ളു​ടെ ഘ​ട​നാ​പ​ര​മാ​യ രൂ​പ​ക​ൽ​പ​ന ഒ​രു പ്രാ​യോ​ഗി​ക സ​മീ​പ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ആ​രം​ഭി​ച്ച ഹ്ര​സ്വ​കാ​ല പ​രി​ശീ​ല​ന പ​രി​പാ​ടി സ്ട്ര​ക്ച​റ​ൽ ക​ൺ​സ​ൾ​ട്ട​ന്‍റും എ​ൻ​ജി​നി​യ​റു​മാ​യ ഫെ​

കോ​ത​മം​ഗ​ലം: പാ​ല​ങ്ങ​ളു​ടെ സ്ട്ര​ക്ച​റ​ൽ ഡി​സൈ​നിം​ഗി​ൽ പ്രാ​യോ​ഗി​ക അ​റി​വും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​വും വ​ള​ർ​ത്തു​ന്ന​തി​നാ​യി മാ​ർ അ​ത്ത​നേ​ഷ്യ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന പാ​ല​ങ്ങ​ളു​ടെ ഘ​ട​നാ​പ​ര​മാ​യ രൂ​പ​ക​ൽ​പ​ന, ഒ​രു പ്രാ​യോ​ഗി​ക സ​മീ​പ​നം എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഞ്ചു​ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു.

ആ​റു​വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി സ്ട്ര​ക്ച​റ​ൽ ക​ൺ​സ​ൾ​ട്ട​ന്‍റും എ​ൻ​ജി​നീ​യ​റു​മാ​യ ഫെ​ലി​ക്സ് വ​ർ​ഗീ​സ്കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​സ് മാ​ത്യു ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ​ൽ​സ​ൺ ജോ​ൺ, പ്രൊ​ഫ. റൈ​സ സൂ​സ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പാ​ല​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന, വി​ശ​ക​ല​നം, നി​ർ​മാ​ണ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ​യി​ൽ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. ഇ​ന്ത്യ​ൻ റോ​ഡ് കോ​ൺ​ഗ്ര​സ്, ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ലോ​ഡിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി വി​വി​ധ പാ​ല​ങ്ങ​ളു​ടെ ഘ​ട​ക​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​തി​നു​ള്ള അ​റി​വ് പ​ങ്കു​വ​യ്ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. സോ​ഫ്റ്റ്‌​വേ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പാ​ല​ങ്ങ​ളു​ടെ മോ​ഡ​ലിം​ഗ്, വി​ശ​ക​ല​നം, രൂ​പ​ക​ൽ​പ​ന എ​ന്നി​വ​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കും. പാ​ല​ങ്ങ​ളു​ടെ ഘ​ട​നാ​പ​ര​മാ​യ സു​ര​ക്ഷ, സ്ഥി​ര​ത, സേ​വ​ന​ക്ഷ​മ​ത എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക സ​മീ​പ​ന​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കും. സ്ട്ര​ക്ച​റ​ൽ ക​ൺ​സ​ൾ​ട്ട​ന്‍റാ​യ ഹ​രി​ശ​ങ്ക​ർ സു​രേ​ഷ്, ആ​സ്പ​യ​ർ സ്ട്ര​ക്ച​റ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലെ ജിം ​അ​ല​ക്സ്, വി ​ഡ​ബ്ല്യൂ എ ​ക​ൺ​സ​ൾ​ട്ടിം​ഗ് എ​ൻ​ജി​നി​യേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലെ അ​തു​ൽ അ​ല​ക്സ് എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ ന​യി​ക്കും.

Tags :

Recent News

Corehub Up