x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​ന്ത​വാ​ടി രൂ​പ​ത ന​സ്രാ​ണി ഫെ​സ്റ്റ് ഇ​ന്ന്; ദ്വാ​ര​ക ഒ​രു​ങ്ങി

വെബ്ഡെസ്ക്
Published: November 8, 2026 03:16 AM IST | Updated: November 8, 2026 03:16 AM IST

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി രൂ​പ​ത ന​സ്രാ​ണി ഫെ​സ്റ്റ് ഇ​ന്നു വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ രാ​ത്രി 10 വ​രെ ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൈ​താ​നി​യി​ല്‍ ന​ട​ക്കും. സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍​ഷാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നും സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍​ഷാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ മാ​ര്‍ അ​ല​ക്‌​സ് താ​രാ​മം​ഗം​ലം, വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ഫാ.​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ പാ​ലം​പ​റ​മ്പി​ല്‍, മേ​ഴ്‌​സി ബെ​ന്നി അ​മ​രി​ക്കാ​ട്ട്, ജ​ന​റ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ് മാ​ത്യു പു​ഞ്ച​യി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

രൂ​പ​ത​യി​ലെ 12 ഫൊ​റോ​ന​ക​ളി​ലും നീ​ല​ഗി​രി റീ​ജ​ണി​ല്‍​നി​ന്നു​മാ​യി 600ഓ​ളം ക​ലാ​പ്ര​തി​ഭ​ക​ള്‍ മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കും. നീ​ല​ഗി​രി റീ​ജ​ണ്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഘ​ഗാ​ന​ത്തോ​ടെ​യാ​ണ് ഫെ​സ്റ്റ് തു​ട​ങ്ങു​ക.

ക​ല്ലോ​ടി ഫൊ​റോ​ന​യി​ലെ ക​ലാ​കാ​ര​ന്‍​മാ​ര്‍ ഉ​ദ്ഘാ​ട​ന നൃ​ത്ത​ത്തി​നു ചു​വ​ടു​വ​യ്ക്കും. ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ വി​ശു​ദ്ധ​രു​ടെ ജീ​വി​ത​വും ക്രൈസ്തവ പാ​ര​മ്പ​ര്യ​വും വി​ളി​ച്ചോ​തു​ന്ന നൃ​ത്താ​വി​ഷ്‌​കാ​ര​ങ്ങ​ളു​ണ്ടാ​കും. നി​ല​മ്പൂ​ര്‍ ഫൊ​റോ​ന​യു​ടെ ‘വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ'​നൃ​ത്ത​സം​ഗീ​താ​വി​ഷ്‌​കാ​രം, ക​ല്‍​പ്പ​റ്റ ഫൊ​റോ​ന​യു​ടെ ‘വി​ശു​ദ്ധ ഏ​വു​പ്രാ​സ്യ​മ്മ' നൃ​ത്ത​സം​ഗീ​താ​വി​ഷ്‌​കാ​രം എ​ന്നി​വ അ​ര​ങ്ങേ​റും.

ത​രി​യോ​ട് ഫൊ​റോ​ന വി​ശു​ദ്ധ അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ​യും പ​യ്യ​മ്പ​ള്ളി ഫൊ​റോ​ന വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്റെ​യും നൃ​ത്ത​സം​ഗീ​താ​വി​ഷ്‌​കാ​രം ന​ട​ത്തും. മു​ള്ള​ന്‍​കൊ​ല്ലി, ന​ട​വ​യ​ല്‍, ബ​ത്തേ​രി, ചു​ങ്ക​ക്കു​ന്ന്, മാ​ന​ന്ത​വാ​ടി ഫൊ​റോ​ന​ക​ള്‍ യ​ഥാ​ക്ര​മം പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളാ​യ പ​രി​ച​മു​ട്ടു​ക​ളി, മാ​ര്‍​ഗം​ക​ളി, റ​മ്പാ​ന്‍​പാ​ട്ട്, ബാ​ന്‍​ഡ്‌​മേ​ളം, നാ​ട​കം എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും.

ദ്വാ​ര​ക ഫൊ​റോ​ന​യു​ടെ രൂ​പ​താ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ ക​ലാ​വി​രു​ന്ന് സ​മാ​പി​ക്കും. പ​ര​മ്പ​രാ​ഗ​ത ന​സ്രാ​ണി ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ മേ​ള ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​ണ്. ബി​ഷ​പ്പു​മാ​രും ഇ​രു​ന്നൂ​റി​ല​ധി​കം വൈ​ദി​ക​രും വി​വി​ധ സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളി​ലെ സു​പ്പീ​രി​യ​ര്‍​മാ​രും സ​മ​ര്‍​പ്പി​ത​രും സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക​രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും ഫെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ക്കും.

Tags : Nasrani Fest Nattuvishesham DistrictNews DeepikaNews

Recent News

Corehub Up