ഹരിപ്പാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽപി-ജനറൽ, എൽപി-അറബിക്, യുപി-ജനറൽ, യുപി-സംസ്കൃതം വിഭാഗങ്ങളിൽ ഓവറോൾ കിരീടങ്ങൾ നേടിയ മണ്ണാറശാല യുപി സ്കൂൾ വിദ്
ഹരിപ്പാട്: ഉപജില്ല കലോത്സവത്തിൽ ഇത്തവണയും മണ്ണാറശാല യുപി സ്കൂൾ വിദ്യാർഥികൾ അഭിമാന വിജയം നേടി.
എൽപി ജനറൽ, എൽപി അറബിക്, യുപി ജനറൽ, യുപി സംസ്കൃതം എന്നീ നാല് വിഭാഗങ്ങളിലാണ് സ്കൂൾ വിദ്യാർഥികൾ മത്സരിച്ചത്. ഈ നാല് വിഭാഗങ്ങളിലും ഓവറോൾ കിരീടം മണ്ണാറശാല യുപി സ്കൂൾ വിദ്യാർഥികൾ കരസ്ഥമാക്കി.
പങ്കെടുത്ത നാല് വിഭാഗങ്ങളിലും ഓവറോൾ കിരീടം സ്വന്തമാക്കിയ ഓരോയൊരു സ്കൂൾ, പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും എ ഗ്രേഡ് ലഭിച്ച ഒരേയൊരു സ്കൂൾ. എന്ന നേട്ടത്തോടെയാണ് ഈ മികവാർന്ന വിജയം സ്കൂൾ സ്വന്തമാക്കിയത്. വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജർ ബ്രഹ്മശ്രീ എം.കെ. പരമേശ്വരൻ നമ്പൂതിരി, മാനേജ്മെന്റ് പ്രതിനിധികളായ എസ്. നാഗദാസ്, എൻ. ജയദേവൻ, സ്കൂൾ പ്രഥമാധ്യാപിക കെ.എസ്. ബിന്ദു, പിടിഎ പ്രസിഡന്റ് പി. വേണു തുടങ്ങിയവർ അനുമോദിച്ചു.
Tags : Mannarasala UP School Nattuvishesham DistrictNews