കലോത്സവം സ്റ്റേജ്, പന്തൽ കാൽനാട്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അൻസാരി നിർവഹിക്കുന്നു.
എടത്തനാട്ടുകര: ഒമ്പതു മുതൽ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മണ്ണാർക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ്, പന്തലുകളുടെ കാൽ നാട്ടി.
സ്വാഗതസംഘം ജനറൽ കൺവീനറും അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ. ഹബീബുള്ള അൻസാരി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കളഭം രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജമീല നാസർ, നിജാസ് ഒതുക്കുംപുറത്ത്, മൻസൂർ പള്ളിപ്പറ്റ, എഇഒ സി. അബൂബക്കർ, ബിപിസി സലീം നാലകത്ത്, അക്കാദമിക് കൗൺസിൽ കൺവീനർ സിദ്ദീഖ് പാറോക്കോട്ട്, പ്രിൻസിപ്പൽ എസ്. പ്രതീഭ, പ്രധാനാധ്യാപകരായ കെ.എ. അബ്ദു മനാഫ്, പിടിഎ പ്രസിഡന്റ് അഹമദ് സുബൈർ പാറോക്കോട്ട്, ഹയർ സെക്കൻഡറി ജില്ലാ ജോയിന്റ് കോ-ഓർഡിനേറ്റർ ബാബു ആലായൻ പങ്കെടുത്തു.
Tags :