കോതമംഗലം: മാർ ജോർജ് പുന്നക്കോട്ടിൽ കോതമംഗലം രൂപതയിൽ നിറഞ്ഞുനിന്ന് പ്രവർത്തിച്ച ശ്രേഷ്ഠ ആചാര്യനാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കോതമംഗലം രൂപത ദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു കർദിനാൾ.
രൂപതയുടെ വിദ്യാഭ്യാസ, സാമൂഹ്യ പുരോഗതിക്കുവേണ്ടി മാർ പുന്നക്കോട്ടിൽ കഠിന പ്രയത്നം നടത്തി. വൈദികരുടെയും സമർപ്പിതരുടെയും പരിശീലനത്തിൽ അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സഭയുടെ ദൈവശാസ്ത്ര കാര്യങ്ങളിൽ നേതൃത്വം നൽകി- കർദിനാൾ പറഞ്ഞു. സപ്തതി ആഘോഷിക്കുന്ന കോതമംഗലം രൂപതയ്ക്കും രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിനും കർദിനാൾ ആശംസകളറിയിച്ചു.
Tags : Mar George Alencherry nattuvishesham local news