x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കാ​ല​ത്ത് വി​പ​ണി ​ഇട​പെ​ട​ൽ ശ​ക്ത​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു

വെബ് ഡെസ്ക്
Published: August 15, 2026 10:57 PM IST | Updated: August 15, 2026 10:57 PM IST

സ​പ്ലൈ​കോ ഓ​ണം ജി​ല്ലാ ഫെ​യ​ർ- 2026 സ​ഹ​ക​ര​ണ, എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന്യാ​യ​വി​ല​യി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് സ​ഹ​ക​ര​ണ, എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു പ​റ​ഞ്ഞു. സ​പ്ലൈ​കോ ഒ​രു​ക്കി​യ ഓ​ണം ജി​ല്ലാ ഫെ​യ​ർ-2026 ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​പ്ലൈ​കോ​യും സ​ഹ​ക​ര​ണ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ക​ൺ​സ്യൂ​മ​ർ​ഫെ​ഡു​മാ​ണ് വി​പ​ണി​യി​ലെ വി​ല​നി​ല​വാ​രം നി​യ​ന്ത്രി​ച്ചു നി​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​ത്.

സ​പ്ലൈ​കോ വ​ഴി 13 അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് നേ​രി​ട്ട് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത്. പൊ​തു​വി​പ​ണി​യി​ൽ കി​ലോ​യ്ക്ക് 51 രൂ​പ​യു​ള്ള ജ​യ അ​രി സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി 33 രൂ​പ​യ്ക്കാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

സ​ബ്‌​സി​ഡി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പൊ​തു​വി​പ​ണി​യേ​ക്കാ​ൾ 50 ശ​ത​മാ​ന​ത്തോ​ളം വി​ല​ക്കു​റ​വു​ണ്ട്. ഓ​ണ​ക്കാ​ല​ത്ത് ആ​വ​ശ്യ​ക​ത വ​ർ​ധി​ക്കു​മ്പോ​ൾ കൃ​ത്രി​മ​മാ​യി വി​ല ഉ​യ​രു​ന്ന​ത് ത​ട​യാ​ൻ ഇ​ത്ത​രം വി​പ​ണി​യി​ട​പെ​ട​ലു​ക​ൾ സ​ഹാ​യി​ക്കും. ഒ​രു ഉ​ത്പ​ന്ന​ത്തി​ന് വി​ല കൂ​ടു​മ്പോ​ൾ മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്കും അ​നാ​വ​ശ്യ​മാ​യി വി​ല കൂ​ട്ടു​ന്ന പ്ര​വ​ണ​ത ത​ട​യാ​ൻ സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെയും സ​പ്ലൈ​കോ​യു​ടെ​യും വി​പ​ണി​ക​ൾ​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. ആ​ല​പ്പു​ഴ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ​യും ന്യാ​യ​മാ​യ നി​ര​ക്കി​ലും ല​ഭ്യ​മാ​ക്കാ​ൻ ഈ ​ഓ​ണം വി​പ​ണി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ.​ഡി. തോ​മ​സ് ​എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്ന ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ സ്പെ​ഷൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ ആ​ദ്യവി​ല്പ​ന ന​ട​ത്തി. എ​റ​ണാ​കു​ളം മേ​ഖ​ലാ മാ​നേ​ജ​ർ പി.​എ​സ്. ശ്രീ​മ, ന​ഗ​ര​സ​ഭാം​ഗം സി​നി, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എം.​ആ​ർ. മ​നോ​ജ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ എ​ക്സ്ക്ലൂസീ​വ് ഓ​ണം ഫെ​യ​റി​ൽ സ​പ്ലൈ​കോ​യു​ടെ ഗു​ണ​മേ​ന്മ​യേ​റി​യ ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ, സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ, മി​ൽ​മ, ഹോ​ർ​ട്ടി​കോ​ർ​പ്പ് ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ണ്. 25 വ​രെ​യാ​ണ് ഓ​ണം ജി​ല്ലാ ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Minister M. Liju

Recent News

Corehub Up