ചേര്‍ത്തല: മതിലകം ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളിന്റെ 72-ാം വാര്‍ഷികം ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമ്മൂട് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഇസ്ബെല്‍ ഫ്രാന്‍സീസ്, മരുത്തോര്‍വട്ടം പള്ളി വികാരി ഫാ.ജോര്‍ജ് മൂഞ്ഞേലി, റോട്ടറി മുന്‍ ഗവര്‍ണര്‍ കെ. ബാബുമോന്, പ്രഥമാധ്യാപിക സിസ്റ്റര്‍ പി.പി. മേഴ്സി, വാര്‍ഡ് കൗണ്‍സിലര്‍ എം. കലേഷ്, എഇഒ ജയലക്ഷ്മി, ബിപിസി സല്മോന്, പിടിഎ പ്രസിഡന്റ് ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സര്‍വീസില്‍നിന്നും വിരമിക്കുന്ന സിസ്റ്റര്‍ ലിസിന് മേരിക്ക് യാത്രയയപ്പ് നല്കി. പൂര്‍വ വിദ്യാര്‍ഥിയും വയലിനിസ്റ്റുമായ മരുത്തോര്‍വട്ടം ബിജു മാധവനെ ആദരിച്ചു.