x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോയന്പത്തൂരിൽ ​വെ​ള്ള​ക്കെ​ട്ട് നീ​ക്കാ​ൻ മേ​യ​ർ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി

വെബ് ഡെസ്ക്
Published: October 25, 2026 05:54 AM IST | Updated: October 25, 2026 05:54 AM IST

റോ​ഡു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ഴ​വെ​ള്ളം നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മേ​യ​ർ കെ. ​രം​ഗ​നാ​യ​കി രാ​മ​ച​ന്ദ്ര​ൻ പ​രി​ശോ​ധി​ക്കുന്നു.

കോ​യ​ന്പ​ത്തൂ​ർ: വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ണ്‍​സൂ​ണ്‍ മ​ഴ​യെ തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ദ​ക്ഷി​ണ മേ​ഖ​ല​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ റോ​ഡു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ഴ​വെ​ള്ളം നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മേ​യ​ർ കെ. ​രം​ഗ​നാ​യ​കി രാ​മ​ച​ന്ദ്ര​ൻ നേ​രി​ട്ട് പ​രി​ശോ​ധി​ച്ചു. മ​ഴ​വെ​ള്ളം വേ​ഗ​ത്തി​ൽ നീ​ക്കം ചെ​യ്യാ​നും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ​നി​ന്ന് പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും കേ​ട്ട​റി​ഞ്ഞു.

പ​രി​ശോ​ധ​ന​യി​ൽ 76 ാം വാ​ർ​ഡി​ലെ സെ​ൽ​വ​പു​രം ഭാ​ര​തി​യാ​ർ റോ​ഡി​ലു​ള്ള മ​ഴ​വെ​ള്ള​ച്ചാ​ലു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. 79 ാം വാ​ർ​ഡി​ലെ സെ​ൽ​വ​പു​രം എ​ൽ​ഐ​സി കോ​ള​നി, 78 ാം വാ​ർ​ഡി​ലെ സെ​ൽ​വ​പു​രം 60 അ​ടി റോ​ഡി​ലെ നോ​ർ​ത്ത് ഹൗ​സിം​ഗ് യൂ​ണി​റ്റ്, 94 ാം വാ​ർ​ഡി​ലെ മാ​ച്ച​ന്പാ​ള​യം ശ്രീ​രം​ഗ അ​വ​ന്യൂ, 89 ാം വാ​ർ​ഡി​ലെ രാ​മ​ചെ​ട്ടി​പ്പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ റോ​ഡ​രി​കി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ഴ​വെ​ള്ളം നീ​ക്കം ചെ​യ്യാ​നും ശു​ചീ​ക​ര​ണം ന​ട​ത്താ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് 92 ാം വാ​ർ​ഡി​ലെ കോ​വൈ​പു​തൂ​ർ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ഇ​ബി കോ​ള​നി​യി​ൽ ന​ട​ന്നു​വ​രു​ന്ന ഭൂ​ഗ​ർ​ഭ മ​ലി​ന​ജ​ല അ​ഴു​ക്കു​ചാ​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മേ​യ​ർ പ​രി​ശോ​ധി​ച്ചു. ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

Tags :

Recent News

Corehub Up