ഫ്ളോറ സൂപ്പര്‍ സോണിന്റെ ഉദ്ഘാടനം മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിക്കുന്നു.
വളാഞ്ചേരി: വളാഞ്ചേരി ഫ്ളോറ ഫന്റാസിയ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ആറ് പുതിയ റൈഡുകളുമായി ഒരുങ്ങിയ സൂപ്പര്‍ സോണ്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. സൂപ്പര്സോണിന്റ ഉദ്ഘാടനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശവും കൗതുകവും പകരുന്ന പുതിയ അനുഭവങ്ങളാണ് ഫ്ളോറ സൂപ്പര്സോണിലൂടെ ഒരുക്കുന്നത്.
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം മലബാറിലെ കുടുംബ വിനോദസഞ്ചാര രംഗത്ത് പുതിയ അധ്യായം തുറക്കാനുമാണ് ഫ്ളോറ ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന വിനോദങ്ങളാണ് പാര്‍ക്കിന്റ പ്രധാന ആകര്‍ഷണം.
വാട്ടര്റൈഡുകള്, ഡ്രൈറൈഡുകള്, അക്വേറിയം, ഹൊറര്‍ ഹൗസ് തുടങ്ങി വ്യത്യസ്തമായ വിനോദ-വിസ്മയ അനുഭവങ്ങള്‍ ഒരുക്കിയിട്ടുള്ള പാര്‍ക്കില്‍ നിലവില്‍ 50ലധികം റൈഡുകളാണുള്ളത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പാര്‍ക്കിന്റ സൗകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
പുതിയ അധ്യയന വര്‍ഷത്തിലെ സ്കൂള്‍ ടൂര്‍ ആരംഭിച്ചതോടെ നിരവധിയാളുകളാണ് പാര്‍ക്കിലേക്ക് എത്തുന്നത്. പാര്‍ക്കില്‍ ആറ് പുതിയ റെയ്ഡുകള്‍ വെള്ളിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു. അതില്‍ വളരെ സന്തോഷമുണ്ടെന്ന് ഫ്ളോറ ചെയര്മാന് കെ.വി. വിജയ മോഹന്‍, മാനേജിംഗ് ഡയറക്ടര്‍ ബാപ്പുട്ടി കോണിക്കല്‍ എന്നിവര്‍ പറഞ്ഞു.
ചെയര്മാന് കെ.വി. വിജയമോഹന്, മാനേജിംഗ് ഡയറക്ടര്‍ ബാപ്പുട്ടി കോണിക്കല്‍, മൂര്‍ക്കനാട് പഞ്ചായത്ത് പ്രസിഡന്റ്് കെ.പി. ഹംസ മാസ്റ്റര്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി ശശികുമാര്‍, പഞ്ചായത്തംഗം കിഷോര്‍ രാജ്, പാര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സി.വി. കാലിദ്, കുഞ്ഞുമുഹമ്മദ് കൊട്ടശേരി, മുഹമ്മദ് മുസ്തഫ, അബ്ദുല്‍ മനാഫ്, കുഞ്ഞാലന്‍, കമ്പനി സെക്രട്ടറി ഉദയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Flora Super Zone Nattuvishesham DistrictNews DeepikaNews