x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​വ​റം​മൂ​ഴി പാ​ലം പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.എ. മുഹമ്മദ് റിയാസ് നി​ര്‍​വ​ഹി​ച്ചു


Published: March 10, 2026 07:52 AM IST | Updated: March 10, 2026 07:52 AM IST

പേ​രാ​മ്പ്ര: നാ​ദാ​പു​രം, പേ​രാ​മ്പ്ര മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് കു​റ്റ്യാ​ടി പു​ഴ​ക്ക് കു​റു​കെ ച​വ​റം​മൂ​ഴി​യി​ൽ നി​ര്‍​മി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു.

പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ പെ​ട്ട ഒ​റ്റ​ക്ക​ണ്ടം ഹോ​ളി ഫാ​മി​ലി യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് ശി​ലാ​സ്ഥാ​പ​ന ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. മ​ല​യോ​ര ഹൈ​വേ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കി​ഫ്ബി ഫ​ണ്ടാ​യ 9.289 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. എം​എ​ൽ​എ ഇ.​കെ. വി​ജ​യ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.

പ​ട​ത്തു​ക​ട​വ് ഹോ​ളി ഫാ​മി​ലി ച​ർ​ച്ച് വി​കാ​രി ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത്, ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ആ​യി​ത്ത​മ​റ്റം, ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ വാ​ഴ​യി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ്, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ യു. ​അ​നി​ത, മ​രു​തോ​ങ്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ പി.​പി. സു​പ്ര​ഭ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി​ൻ​സി തോ​മ​സ്, സ്വാ​തി മി​ഥു​ൻ, സ​ന്തോ​ഷ് കോ​ശി, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, കെ.​കെ. വി​നോ​ദ​ൻ, സി.​ഡി. പ്ര​കാ​ശ്, എ. ​ബാ​ല​ച​ന്ദ്ര​ൻ, ഒ.​ടി. രാ​ജ​ൻ, ഉ​ണ്ണി വേ​ങ്ങേ​രി, കെ​ആ​ർ​എ​ഫ്ബി എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ഇ.​ജി. വി​ശ്വ​പ്ര​കാ​ശ്, പി. ​ര​ജി​ന, വി. ​അ​മ​ൽ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

77.4 മീ​റ്റ​ർ നീ​ള​വും 12.50 മീ​റ്റ​ർ വീ​തി​യു​മു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ക​രാ​റു​കാ​ർ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ്. മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് ഭാ​ഗ​ത്ത് 150 മീ​റ്റ​റും, ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭാ​ഗ​ത്ത് 60 മീ​റ്റ​റും എ​ന്ന ക്ര​മ​ത്തി​ൽ സ​മീ​പ​ന റോ​ഡും നി​ർ​മി​ക്കും. ഒ​രു വ​ർ​ഷം കൊ​ണ്ട് പാ​ലം പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
സൗ​ക​ര്യ പ്ര​ദ​മാ​യ റോ​ഡി​നു വേ​ണ്ടി വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന കു​ടി​യേ​റ്റ പ്ര​ദേ​ശ​ങ്ങ​ളാ​യ ച​വ​റം മൂ​ഴി, ഒ​റ്റ​ക്ക​ണ്ടം മേ​ഖ​ല​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന സ്വ​പ്ന​മാ​ണ് പാ​ലം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

Tags : nattu vishesham Muhammad Riyaz inaugurated

Recent News

Corehub Up