x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ശേ​രി​ക്ക​ര​യി​ല്‍ സ്ഥി​രം പൊ​ലി​സ് സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ്ഡെസ്ക്
Published: November 8, 2026 12:33 AM IST | Updated: November 8, 2026 12:33 AM IST

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളുമായി ബന്ധപ്പെട്ട് നി​ല​യ്ക്ക​ലി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സം​സാ​രി​ക്കു​ന്നു.

വ​ട​ശേ​രി​ക്ക​ര: വ​ട​ശേ​രി​ക്ക​ര​യി​ല്‍ സ്ഥി​ര​മാ​യ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​ല​യ്ക്ക​ലി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച പൊ​ലി​സ് ബാര​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ​ട​ശേ​രി​ക്ക​ര​യി​ല്‍ സ്ഥി​ര​മാ​യ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ വേ​ണ​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു എ​ന്നും ഇ​തു​പ്ര​കാ​രം ഡി​ജി​പി​യോ​ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി ച​ര്‍​ച്ച ന​ട​ത്തി തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

ശ​ബ​രി​മ​ല പാ​ത​യി​ലെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് വ​ട​ശേ​രി​ക്ക​ര. എ​ല്ലാ​വ​ര്‍​ഷ​വും തീ​ര്‍​ഥാ​ട​ന കാ​ല​ത്ത് ഇ​വി​ടെ താ​ത്കാ​ലി​ക പൊ​ലി​സ് സ്റ്റേ​ഷ​നാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​മ്പ​യി​ലും നി​ല​യ്ക്ക​ലും തീ​ര്‍​ഥാ​ട​ക​രു​ടെ തി​ര​ക്ക് വ​ര്‍​ധി​ക്കു​മ്പോ​ള്‍ തി​ര​ക്ക് നി​യ​ന്ത്ര​ണ​വും ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളും അ​ട​ക്ക​മു​ള്ള പൊ​ലി​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ വ​ട​ശേ​രി​ക്ക​ര​യി​ല്‍ ഒ​രു സ്ഥി​ര​മാ​യ സ്റ്റേ​ഷ​ന്‍ വേ​ണ​മെ​ന്നു​ള്ള​ത് ന​ടി​ന്‍റെ ഏ​റെ നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

Tags : police station Nattuvishesham DistrictNews DeepikaNews

Recent News

Corehub Up