x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊ​ബൈ​ൽ ഫോ​ണ്‍ റി​പ്പ​യ​റിം​ഗ്: പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​കും​മു​ന്പേ വ​രു​മാ​നം നേ​ടി വ​നി​ത​ക​ൾ

വെബ് ഡെസ്ക്
Published: September 16, 2026 01:33 AM IST | Updated: September 16, 2026 01:33 AM IST

മൊ​ബൈ​ൽ ഫോ​ണ്‍ റി​പ്പ​യ​റിം​ഗ് അ​ഭ്യ​സി​ക്കു​ന്ന വ​നി​ത​ക​ൾ.

മാ​ന​ന്ത​വാ​ടി: മൊ​ബൈ​ൽ ഫോ​ണ്‍ റി​പ്പ​യ​റിം​ഗ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​കും​മു​ന്പേ സേ​വ​ന​ത്തി​ലൂ​ടെ വ​രു​മാ​നം നേ​ടി വ​നി​ത​ക​ൾ. ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ചി​ല​ർ​ക്കാ​ണ് ഇ​തി​ന​കം സ്വാ​യ​ത്ത​മാ​ക്കി​യ സാ​ങ്കേ​തി​ക​വി​ദ്യ വ​രു​മാ​ന​മാ​ർ​ഗ​മാ​യ​ത്. അ​ഞ്ച് മാ​സം നീ​ളു​ന്ന പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യ​ത്.

സ്ത്രീ​ക​ളെ ആ​ധു​നി​ക സാ​ങ്കേ​തി​ക തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ​ജ്ജ​രാ​ക്കു​ന്ന​തി​നും സാ​ന്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​നും പു​തി​യ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ആ​വി​ഷ്ക​രി​ച്ച​താ​ണ് മൊ​ബൈ​ൽ ഫോ​ണ്‍ റി​പ്പ​യ​റിം​ഗ് പ​രി​ശീ​ല​ന പ​ദ്ധ​തി. പ​രി​ശീ​ല​നം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ റി​പ്പ​യ​റിം​ഗ് സേ​വ​നം ന​ൽ​കി​ത്തു​ട​ങ്ങി​യ​വ​രാ​ണ് വ​രു​മാ​നം നേ​ടു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 30 വ​നി​ത​ക​ൾ​ക്കാ​ണ് സെ​ക്ട​ർ സ്കി​ൽ കൗ​ണ്‍​സി​ൽ അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന സൗ​ജ​ന്യ പ​രി​ശീ​ല​നം. പ്ല​സ് ടു ​വി​ജ​യി​ച്ച 18നും 35​നും ഇ​ടി​യി​ൽ വ​യ​സു​ള്ള​വ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര​ച്ചെ​ല​വി​ന് മാ​സം 2,500 വീ​തം ന​ൽ​കു​ന്നു​ണ്ട്.

ഹാ​ർ​ഡ്‌വേർ പ​രി​ശോ​ധ​ന, വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ൽ, ത​ക​രാ​റു​ക​ൾ ക​ണ്ടെ​ത്ത​ൽ, അ​റ്റ​കു​റ്റ​പ്പ​ണി, തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ തി​യ​റി​ക്കും പ്രാ​ക്ടി​ക്ക​ലി​നും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് പ​രി​ശീ​ല​നം.

സം​സ്ഥാ​ന​ത്ത് ന​ബാ​ർ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ ആ​ദ്യ​മാ​യാ​ണ് വ​നി​ത​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ റി​പ്പ​യ​റിം​ഗ് പ​രി​ശീ​ല​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം, തൊ​ഴി​ൽ, സം​രം​ഭ​ക​ത്വം എ​ന്നി​വ ഏ​കോ​പി​പ്പി​ച്ച് ഗ്രാ​മീ​ണ വ​നി​ത​ക​ൾ​ക്ക് സ്ഥി​ര​മാ​യ വ​രു​മാ​ന​മാ​ർ​ഗം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലാ​യി പ​ദ്ധ​തി മാ​റു​ക​യാ​ണെ​ന്ന് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫി​സ​ർ പി.​എ. ജോ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up