മോഹനൻ പരമേശ്വരൻ ഫൗണ്ടേഷന്റെ ആദ്യ അംഗത്വം നഗരസഭാ മുൻ ചെയർപേഴ്സൺ തോമസ് ജോസഫിന് നൽകി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം നിർവഹിക്കുന്നു. എ.ഡി. തോമസ് എംഎൽഎ,
ആലപ്പുഴ: അധികമൊന്നും സംസാരിക്കാതെ കാഴ്ചയിൽതന്നെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമായിരുന്നു മോഹനൻ പരമേശ്വരന്റേതെന്ന് കെ.സി. വേണുഗോപാൽ എംപി. ആലപ്പുഴ പ്രസ് ക്ലബ്ബിൽ നടന്ന മോഹനൻ പരമേശ്വരൻ അനുസ്മരണവും ഫൗണ്ടേഷൻ ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോഹനൻ നിശബ്ദനായി സ്നേഹിക്കുന്ന വലിയ മനസിന് ഉടമയും സഹോദരനുമായിരുന്നു. അദ്ദേഹത്തിന്റെ സേവനം എത്രമാത്രം അമൂല്യമായിരുന്നെന്ന് തെളിയിക്കുന്നതാണ് ഈ കൂട്ടായ്മ. ഇങ്ങനെയൊരു ഫൗണ്ടേഷന് രൂപംനൽകിയ സുഹൃത്തുക്കൾക്ക് അഭിനന്ദനം. നിയമസഭയിൽ ആദ്യമായി മത്സരിക്കുമ്പോൾ മുതൽ അറിയുന്ന വ്യക്തിത്വമാണെന്നും പിന്നീടുള്ള മത്സര കാലഘട്ടത്തിലെല്ലാം മോഹനൻ എടുക്കുന്ന ചിത്രങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും എംപി കൂട്ടിച്ചേർത്തു.
കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഫൗണ്ടേഷന്റെ ആദ്യ അംഗത്വം നഗരസഭാ മുൻ ചെയർപേഴ്സൺ തോമസ് ജോസഫിന് നൽകി. എ.ഡി. തോമസ് എംഎൽഎ, നഗരസഭാധ്യക്ഷ മോളി ജേക്കബ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ, വി.ജി. വിഷ്ണു, എഎൻപുരം ശിവകുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് റോയി കൊട്ടാരച്ചിറ, സെക്രട്ടറി രജീഷ് പി. രഘുനാഥ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews