x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ല​മ​റ്റം കോ​ളജി​ൽ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഫെ​സ്റ്റ് 16 മു​ത​ൽ


Published: January 14, 2026 05:59 AM IST | Updated: January 14, 2026 05:59 AM IST

തൊ​ടു​പു​ഴ: മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജും സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ന്‍​ഡ് റി​സ​ർ​ച്ചും ചേ​ർ​ന്ന് ട്രി​യോ​ണ്‍​സ-2​കെ26 എ​ന്ന പേ​രി​ൽ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മാ​നേ​ജ​ർ റ​വ.​ഡോ. തോ​മ​സ് പു​തു​ശേ​രി സി​എം​ഐ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

16ന് ​രാ​വി​ലെ ഒ​ന്പ​തി​നു മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​നേ​ജ​ർ റ​വ.​ഡോ. തോ​മ​സ് പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഗോ​പി​നാ​ഥ്, പ​ഞ്ചാ​യ​ത്തം​ഗം പി.​എ. വേ​ലു​ക്കു​ട്ട​ൻ, ബ​ർ​സാ​ർ ഫാ. ​ബോ​ബി​ൻ കു​മ​രേ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ​ഫ് ജോ​ർ​ജ്, ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തി​നു ശേ​ഷം എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ്പോ ന​ട​ക്കും.

ഐ​എ​സ്ആ​ർ​ഒ ജി​ല്ലാ​പോ​ലീ​സ് സേ​ന​യു​ടെ ഡോ​ഗ് സ്ക്വാ​ഡ്, ഹ്യൂ​മ​ൻ അ​നാ​ട്ട​മി, ഭ​ക്ഷ്യ​സു​ര​ക്ഷ, ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ ആ​യു​ധ​ങ്ങ​ൾ, ഫോ​റ​ൻ​സി​ക് പ്ര​ദ​ർ​ശ​നം, നേ​വി​യു​ടെ ഷി​പ്പ് മോ​ഡ​ലു​ക​ൾ, റോ​ബോ​ട്ടി​ക്സ്, കെ​മി മാ​ജി​ക്, ഹെ​റി​റ്റേ​ജ് എ​ക്സി​ബി​ഷ​ൻ, അ​സ്ട്രോ ടെ​ല​സ്കോ​പ്പ് വ്യൂ, ​ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​നം, ഫ​യ​ർ​ഫോ​ഴ്സ് സ്റ്റാ​ൾ എ​ന്നി​വ എ​ക്സ്പോ​യി​ലു​ണ്ടാ​കും.

ര​ണ്ടു ദി​വ​സ​വും തൊ​ടു​പു​ഴ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തും.16നു ​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 17നു ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളു​മാ​യി സ്പോ​ട്ട് ഡാ​ൻ​സ്, ഫാ​ഷ​ൻ ഷോ, ​ക്വി​സ്, ഫ​ണ്‍ ഗെ​യിം​സ്, ഫോ​ട്ടോ ഗ്രഫി, ഫു​ട്ബോ​ൾ ത്രീ​സ് എ​ന്നീ മ​ൽ​സ​ര​ങ്ങ​ളും ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സാം​സ്കാ​രിക സ​ന്ധ്യ ന​ട​ത്തും. 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം. വൈ​കു​ന്നേ​രം ആ​റി​ന് പ്ര​ശ​സ്ത ഗാ​യ​ക​ൻ വി​ധു​പ്ര​താ​പ് ന​യി​ക്കു​ന്ന മെ​ഗാ മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് അ​ര​ങ്ങേ​റും.

ഇ​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ട്ടം മു​ത​ൽ കോ​ള​ജ് കാ​ന്പ​സ് വ​രെ ന​ട​ക്കു​ന്ന ക്രോ​സ് ക​ണ്‍​ട്രി മാ​ര​ത്ത​ണ്‍ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​കെ.​ സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. 17ന് ​രാ​വി​ലെ ഏ​ഴി​ന് വ​ടം​വ​ലി മ​ൽ​സ​രം ന​ട​ക്കും.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ​ഫ് ജോ​ർ​ജ്, അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബോ​ബി​ൻ കു​മ​രേ​ട്ട്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ത മാ​ത്യു, ആ​ൽ​ബി​ൻ ക​ല്ല​ക്കാ​വു​ങ്ക​ൽ, ജി​യോ കു​ര്യ​ൻ, അ​ജി​ത് ജോ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Moolamtam College Education Fest

Recent News

Corehub Up