x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൗ​ണ്ട​ന്‍ എ​ക്കോ​ള​ജി കോ​ണ്‍​ഗ്ര​സ്-2026: 500 ഓ​ളം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും

വെബ്ഡെസ്ക്
Published: November 15, 2026 03:53 AM IST | Updated: November 15, 2026 03:53 AM IST

പ്രതീകാത്മക ചിത്രം

ക​ല്‍​പ്പ​റ്റ: ഹ്യൂം ​സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ക്കോ​ള​ജി ആ​ന്‍​ഡ് വൈ​ല്‍​ഡ് ലൈ​ഫ് ബ​യോ​ള​ജി​യും കേ​ര​ള വെ​റ്റ​റി​ന​റി ആ​ന്‍​ഡ് അ​നി​മ​ല്‍ സ​യ​ന്‍​സ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി ഡി​സം​ബ​ര്‍ 10 മു​ത​ല്‍ 12 വ​രെ പൂ​ക്കോ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന  മൗ​ണ്ട​ന്‍ എ​ക്കോ​ള​ജി കോ​ണ്‍​ഗ്ര​സ്-2026​ല്‍  ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന​ട​ക്കം 500 ഓ​ളം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും. 

ഹി​മാ​ല​യം.​ആ​ര​വ​ല്ലി, വി​ന്ധ്യ​സ​ത്പു​ര,നോ​ര്‍​ത്ത് ഈ​സ്റ്റ്, പ​ശ്ചി​--മ​ഘ​ട്ടം, ക​സാ​ക്കി​സ്ഥാ​ന്‍,കി​ര്‍​ഗി​സ്ഥാ​ന്‍ തു​ട​ങ്ങി​യ മ​ല​നി​ര​ക​ളി​ല്‍​നി​ന്നു​ള്ള​വ​രും  സ​മ്മേ​ള​ന​ത്തി​നെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ഹ്യൂം ​സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ സി.​കെ. വി​ഷ്ണു​ദാ​സ് പ​റ​ഞ്ഞു. 

ശാ​സ്ത്ര​ജ്ഞ​ര്‍, ഗ​വേ​ഷ​ക​ര്‍, ന​യ​രൂ​പീ​ക​ര​ണ വി​ദ​ഗ്ധ​ര്‍, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍, മ​ല​യോ​ര സ​മൂ​ഹ​ങ്ങ​ള്‍, ത​ദ്ദേ​ശീ​യ അ​റി​വി​ന്റെ ഉ​ട​മ​ക​ള്‍, യു​വ​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രെ ഒ​രേ വേ​ദ​യി​ലെ​ത്തി​ച്ച് വി​വി​ധ മ​ല​നി​ര​ക​ള്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യു​ക​യും സു​സ്ഥി​ര വി​ക​സ​ന​ത്തി​നു സാ​ധ്യ​ത​ക​ള്‍ ക​ണ്ടെ​ത്തു​ക​യു​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്റെ ല​ക്ഷ്യം. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം, ജൈ​വ​വൈ​വി​ധ്യ​വും ആ​വാ​സ​വ്യ​വ​സ്ഥ​ക​ളും, സം​സ്‌​കാ​ര​വും ത​ദ്ദേ​ശീ​യ അ​റി​വു​ക​ളും, ഉ​പ​ജീ​വ​ന​വും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും, കൃ​ഷി, ദു​ര​ന്ത​ങ്ങ​ളും അ​തി​ജീ​വ​ന​ശേ​ഷി​യും, വി​നോ​ദ​സ​ഞ്ചാ​രം, ജ​ലം തു​ട​ങ്ങി​യ​വ കോ​ണ്‍​ഗ്ര​സി​ല്‍  പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യ​ങ്ങ​ളാ​കും.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ മ​ല​നി​ര​ക​ളു​ടെ പ​രി​സ്ഥി​തി, സം​സ്‌​കാ​രം, ഉ​പ​ജീ​വ​നം, കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ അ​റി​വും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​ന് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് മൗ​ണ്ട​ന്‍ എ​ക്കോ​ള​ജി കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 

Tags : Ecology Congress Mountain Ecology NattuVishesham DistrictNews

Recent News

Corehub Up